മനുഷ്യനെ അനുകരിക്കുന്ന മൃഗങ്ങളുടെ വാര്‍ത്തകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ ഇവിടെ ഒരു മനുഷ്യന്‍ മൃഗമായി മാറാന്‍ ചെലവഴിച്ചത് 18.5 ലക്ഷത്തോളം രൂപയാണ്. കുട്ടിക്കാലം മുതലുള്ള തന്റെ വലിയ സ്വപ്നം നേടിയെടുക്കുന്നതിനാണ് ജപ്പാന്‍ സ്വദേശിയായ ഇയാള്‍ ഈ ഭീമമായ തുക മുടക്കിയത്. തന്റെ രൂപ മാറ്റത്തിന് ഏറ്റവും അത്യാവശ്യമായ ചെന്നായ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള കോസ്റ്റ്യൂം സ്വന്തമാക്കാനാണ് ഇത്രയും തുക ഇയാള്‍ ചിലവഴിച്ചത്. സെപ്പെറ്റ് എന്ന കമ്പനിയാണ് ഇയാളുടെ ആവശ്യപ്രകാരം ഈ കോസ്റ്റ്യും ഡിസൈന്‍ ചെയ്യുന്നത്. ഇതിനായി 3,000,000 യെന്‍ (18.5 ലക്ഷം രൂപ) ഇയാള്‍ കമ്പനിക്ക് നല്‍കി കഴിഞ്ഞു.
തന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇയാള്‍ ഇപ്പോള്‍ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായ സന്തോഷത്തിലാണ്. കുട്ടിക്കാലം മുതലുള്ള മൃഗങ്ങളോടുള്ള സ്‌നേഹവും ടിവിയിലും സിനിമകളിലും മറ്റും കണ്ടറിയലിസ്റ്റിക് ആനിമല്‍ സ്യൂട്ടുകളോടുള്ള താല്പര്യവുമാണ് ഇത്തരത്തില്‍ ഒരു ആഗ്രഹം വളര്‍ത്തിയത് എന്നാണ് ഇയാള്‍ പറയുന്നത്. യഥാര്‍ത്ഥ ചെന്നായകളുടേതിനു സമാനമായ കോസ്റ്റ്യൂം ലഭ്യമാകുന്നതിന് കോസ്റ്റ്യൂം ഡിസൈനേഴ്‌സുമായി ചേര്‍ന്ന് നിരവധി പഠനങ്ങളും റിസര്‍ച്ച് വര്‍ക്കുകളും ആണ് ഇയാള്‍ നടത്തിയത്. 50 ദിവസം എടുത്താണ് കോസ്റ്റ്യൂം പൂര്‍ത്തിയാക്കിയത്.
കോസ്റ്റ്യും കയ്യില്‍ കിട്ടിയപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയി എന്നും താന്‍ ആഗ്രഹിച്ചതിലും മനോഹരമായാണ് ഡ്രസ്സ് തന്റെ കയ്യില്‍ കിട്ടിയത് എന്നുമാണ് ഇയാള്‍ പറയുന്നത്. കോസ്റ്റ്യൂം അണിഞ്ഞതിനു ശേഷം ചെന്നായ മനുഷ്യനായുള്ള തന്റെ വേഷപ്പകര്‍ച്ച കണ്ണാടിയില്‍ കണ്ടപ്പോള്‍ താന്‍ തന്നെ അത്ഭുതപ്പെട്ടുപോയി എന്നാണ് ഇയാള്‍ പറയുന്നത്.
ഇതിനുമുന്‍പ് സമാനമായ രീതിയില്‍ മറ്റൊരു ജപ്പാന്‍ സ്വദേശി ഇതേ കമ്പനിയുടെ സഹായത്തോടെ നായയായി മാറുന്നതിനുള്ള കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിരുന്നു. അതിനായി 12 ലക്ഷം രൂപയായിരുന്നു അയാള്‍ മുടക്കിയത്.