• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് ഭരണഘടന ബാധ്യതയുണ്ടെന്ന് ഹൈകോടതി

by Web Desk 04 - News Kerala 24
January 8, 2022 : 6:52 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് ഭരണഘടന ബാധ്യതയുണ്ടെന്ന് ഹൈകോടതി

കൊച്ചി: വിദ്യാഭ്യാസ ആവശ്യകത വിലയിരുത്തി വിദഗ്ധ സമിതി സമർപ്പിച്ച അനുകൂല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് ഭരണഘടനബാധ്യതയുണ്ടെന്ന് ഹൈകോടതി. ഹയർ സെക്കൻഡറി സീറ്റുകളുടെ കുറവ് കണ്ടെത്താൻ കോടതി നിർദേശപ്രകാരം സംസ്ഥാന – മേഖല തലങ്ങളിൽ സർക്കാർ രൂപവത്കരിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാറിന്‍റെ നയപരമായ തീരുമാനത്തിന്‍റെ പേരിൽ തള്ളാനാവില്ലെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ വ്യക്തമാക്കി. മലപ്പുറം പാറക്കടവ് മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിന് രണ്ട് മാസത്തിനകം സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റി വിഷയങ്ങളിലായി മൂന്ന് അധിക ബാച്ച് അനുവദിക്കണമെന്ന് നിർദേശിക്കുന്ന ഉത്തരവിലാണ് സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം. അധിക ബാച്ച് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ സർക്കാർ തള്ളിയതിനെതിരെ മാനേജറും 10 വിദ്യാർഥികളും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളായ ഇവിടെ രണ്ടായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്നതായാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്. 750 വിദ്യാർഥികൾ അവസാന വർഷം പഠിച്ചിറങ്ങി. 200 പേർക്ക് മാത്രമേ പ്ലസ് വൺ പ്രവേശനം നൽകാൻ കഴിയുന്നുള്ളൂ. 2018 മുതൽ ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും സർക്കാർ പരിഗണിച്ചിട്ടില്ല. അധിക ബാച്ച് അനുവദിക്കേണ്ടതിന് പകരം എയ്ഡഡ് സ്കൂളുകളിൽ അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് കാണിച്ച് അപേക്ഷ തള്ളുകയായിരുന്നെന്നും ഹജിക്കാർ ചൂണ്ടിക്കാട്ടി. സർക്കാറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ എയ്ഡഡ് ഹയർ സെക്കൻഡറികളിൽ അധിക ബാച്ച് അനുവദിക്കാനാവില്ലെന്നായിരുന്നു സർക്കാർ വാദം. ഹയർ സെക്കൻഡറിയിൽ അധിക ബാച്ചോ പുതിയ ബാച്ചോ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ 30 ശതമാനം അധിക സീറ്റുകൾ നിലവിലെ ബാച്ചുകളിൽ വർധിപ്പിക്കാനും വിദ്യാർഥികൾ കുറഞ്ഞ ബാച്ചുകൾ കൂടുതൽ വിദ്യാർഥികളുള്ള മറ്റ് ജില്ലകളിലേക്ക് മാറ്റാനും തീരുമാനിച്ചതായും സർക്കാർ അറിയിച്ചു.

77,730 പേർ കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽനിന്ന് 10ാം ക്ലാസ് വിജയിച്ചിട്ട് 60,495 പേർക്ക് പ്രവേശനം ലഭിക്കുമായിരുന്നിട്ടും ചേർന്നത് 56,459 പേർ മാത്രമാണ്. അധിക സീറ്റുകൾകൊണ്ടും ആവശ്യം തികഞ്ഞില്ലെങ്കിൽ സർക്കാർ സ്കൂളുകളിൽ അധിക ബാച്ചിന് അനുമതി നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
മലപ്പുറത്ത് മതിയായ സീറ്റുകളുണ്ടെന്ന് സർക്കാർ വാദിക്കുമ്പോഴും രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് കഴിഞ്ഞപ്പോൾ 5277 വിദ്യാർഥികൾ പ്രവേശനം കാത്ത് ബാക്കി നിൽക്കുന്ന കണക്ക് ഹരജിക്കാർ ഹാജരാക്കി. മൂന്നിയൂരിലടക്കം മലപ്പുറത്തെ 82 പ്രാദേശിക മേഖലകളിൽ അധിക ബാച്ച് അനുവദിക്കണമെന്ന് മേഖല സമിതി കണ്ടെത്തിയിരുന്നു. ഈ വർഷം 71,625 പേരാണ് അപേക്ഷകർ. സർക്കാർ സീറ്റ് 29,380 ഉം എയ്ഡഡ് സീറ്റ് 24,265ഉം അൺ എയ്ഡഡിൽ 11,390ഉം ഉൾപ്പെടെ ആകെ സീറ്റ് 65,035 മാത്രമാണെന്നും സീറ്റ് ദൗർലഭ്യം വ്യക്തമാണെന്നും കോടതി പറഞ്ഞു.

എറണാകുളത്ത് കേവലം 33,377ഉം ആലപ്പുഴയിൽ 24,252ഉം മാത്രമാണ് അപേക്ഷകർ. ഒരു ക്ലാസിൽ 50 പേരിൽ കൂടരുതെന്ന് സംസ്ഥാനതല സമിതി നിർദേശം ലംഘിച്ചാണ് 30 ശതമാനം സീറ്റ് വർധിപ്പിച്ചത്.
ഇത് വിദ്യാർഥി താൽപര്യം തൃപ്തിപ്പെടുത്തുന്നില്ല. കോടതി ഉത്തരവ് പ്രകാരം രൂപവത്കരിച്ച സമിതി നിർദേശിച്ചിട്ടും അധിക ബാച്ച് ആവശ്യം തള്ളിയതിൽ ന്യായീകരണമില്ല. നയപരമായ തീരുമാനത്തിന്‍റെ പേരിൽ സമിതി റിപ്പോർട്ടിനെ അവഗണിക്കാനാവില്ല. അധിക ബാച്ച് അനുവദിക്കണമെന്ന റിപ്പോർട്ട് അവഗണിക്കാൻ സർക്കാറിനാവില്ല. എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സർക്കാറിന് ഭരണഘടനപരമായ ബാധ്യതയുണ്ട്. ആവശ്യകത ബോധ്യപ്പെട്ടാൽ പരിഹരിക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് രണ്ട് മാസത്തിനകം അധിക ബാച്ച് അനുവദിക്കാൻ ഉത്തരവിട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാളയാർ കൈക്കൂലി : എല്ലാവരെയും സസ്‌പെൻഡ് ചെയ്തു ; അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആന്റണി രാജു

Next Post

ക്വാറികളില്‍ നടന്ന ആദായനികുതിവകുപ്പിന്റെ പരിശോധന ; 120 കോടി രൂപയുടെ ബിനാമി നിക്ഷേപം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്വാറികളില്‍ നടന്ന ആദായനികുതിവകുപ്പിന്റെ പരിശോധന ;  120 കോടി രൂപയുടെ ബിനാമി നിക്ഷേപം

ക്വാറികളില്‍ നടന്ന ആദായനികുതിവകുപ്പിന്റെ പരിശോധന ; 120 കോടി രൂപയുടെ ബിനാമി നിക്ഷേപം

ആത്മഹത്യാ പ്രേരണക്കേസിൽ പ്രതി  : എം.എൽ.എയുടെ മകനെ പുറത്താക്കി ടി.ആർ.എസ്

ആത്മഹത്യാ പ്രേരണക്കേസിൽ പ്രതി : എം.എൽ.എയുടെ മകനെ പുറത്താക്കി ടി.ആർ.എസ്

230 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍

230 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍

പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്നത് വഞ്ചന  :  ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള

പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്നത് വഞ്ചന : ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള

കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധന ചോര്‍ച്ച ;  കാരണം കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍

കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധന ചോര്‍ച്ച ; കാരണം കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021