• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്വാറികളില്‍ നടന്ന ആദായനികുതിവകുപ്പിന്റെ പരിശോധന ; 120 കോടി രൂപയുടെ ബിനാമി നിക്ഷേപം

by Web Desk 04 - News Kerala 24
January 8, 2022 : 6:59 pm
in Kerala, News
Reading Time: 1 min read
0
A A
0
ക്വാറികളില്‍ നടന്ന ആദായനികുതിവകുപ്പിന്റെ പരിശോധന ;  120 കോടി രൂപയുടെ ബിനാമി നിക്ഷേപം

കൊച്ചി: എറണാകുളം, കോട്ടയം ജില്ലകളിലെ ക്വാറികളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. മൂന്ന് ദിവസങ്ങളിലായി നാല് പ്രധാന ക്വാറികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 250 കോടിയുടെ നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടുമാണ് കണ്ടെത്തിയത്.റെയ്ഡിനിടെ കള്ളപ്പണ കണക്കുകള്‍ സൂക്ഷിച്ച പെന്‍ഡ്രൈവുകള്‍ ടോയ്ലെറ്റിലും കാട്ടിലുമെറിഞ്ഞ് നശിപ്പിക്കാനും ശ്രമം നടന്നു. മുന്‍ മന്ത്രി ടിയു കുരുവിളയ്ക്കും പഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി, ഐഎന്‍ടിയുസി നേതാവ് പിടി പോള്‍ എന്നിവര്‍ക്കും ക്വാറി ഉടമകളുമായി വന്‍ സാമ്പത്തിക ഇടപാടുണ്ടെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയതാണ് റിപ്പോര്‍ട്ടുകളുണ്ട്.

നാല് ക്വാറികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. 250 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പും കള്ളപ്പണ-ബിനാമി ഇടപാടുകളും വലിയ നിക്ഷേപങ്ങളുമാണ് റെയ്ഡില്‍ കണ്ടെത്തിയിരിക്കുന്നത്. തിരുവാണിയൂരിലെ മറിയം ഗ്രാനൈറ്റ്സ്, മൂവാറ്റുപുഴയിലെ ലക്ഷ്വറി ഗ്രാനൈറ്റ്സ്, നെടുങ്കുന്നത്തെ റോയല്‍ ഗ്രാനൈറ്റ്സ് എന്നീ സ്ഥാപനങ്ങളിലും ഉടമകളുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡിനിടെ കണക്കുകള്‍ സൂക്ഷിച്ച പെന്‍ഡ്രൈവുകള്‍ ക്വാറി ജീവനക്കാര്‍ നശിപ്പിക്കാനും ശ്രമിച്ചു. ഇലഞ്ഞിയിലുള്ള ലക്ഷ്വറി ഗ്രാനൈറ്റിന്റെ ക്വാറിയില്‍ നിന്നാണ് അവരുടെ കണക്കുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് കാട്ടിലേക്ക് എറിഞ്ഞുകളയാന്‍ ശ്രമിച്ചത്. ഇത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രയാസപ്പെട്ട് കണ്ടെടുത്തു. റോയല്‍ ഗ്രാനൈറ്റ്സിലും സമാനമായ സംഭവമുണ്ടായി. ഇവരുടെ കണക്കുകള്‍ ടോയ്ലെറ്റിലേക്ക് എറിഞ്ഞുകളയാനാണ് ശ്രമം നടന്നത്.

ഇവിടെ ഉപയോഗ ശൂന്യമായി കിടന്നിരുന്ന ടോറസ് ലോറിയില്‍ പ്രത്യക അറയുണ്ടാക്കിയാണ് ഇവര്‍ കണക്കില്‍പ്പെടാത്ത പണവും മറ്റും സൂക്ഷിച്ചിരുന്നത്. ഏതാണ്ട് രണ്ടുകോടിയോളം രൂപയാണ് ഉദ്യോഗസ്ഥര്‍ പണമായി കണ്ടെത്തിയത്. ഇതു കൂടാതെ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഈ ക്വാറികളുടെ രാഷ്ട്രീയ ബന്ധവും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അംഗമാലിയിലെ കോണ്‍ഗ്രസ് നേതാവായ പിടി പോള്‍, മൂവാറ്റുപഴയിലെ മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി, മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടിയു കുരുവിള എന്നിവരും ക്വാറി ഉടമകളുമായുള്ള വന്‍ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പല ക്വാറികളിലും നിക്ഷേപങ്ങളുണ്ട്. ഇവരെയും ആദായനികുതി വകുപ്പ് ചോദ്യം ചെയ്‌തേക്കും. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതിനും സാധ്യതകളുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് ഭരണഘടന ബാധ്യതയുണ്ടെന്ന് ഹൈകോടതി

Next Post

ആത്മഹത്യാ പ്രേരണക്കേസിൽ പ്രതി : എം.എൽ.എയുടെ മകനെ പുറത്താക്കി ടി.ആർ.എസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആത്മഹത്യാ പ്രേരണക്കേസിൽ പ്രതി  : എം.എൽ.എയുടെ മകനെ പുറത്താക്കി ടി.ആർ.എസ്

ആത്മഹത്യാ പ്രേരണക്കേസിൽ പ്രതി : എം.എൽ.എയുടെ മകനെ പുറത്താക്കി ടി.ആർ.എസ്

230 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍

230 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍

പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്നത് വഞ്ചന  :  ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള

പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്നത് വഞ്ചന : ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള

കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധന ചോര്‍ച്ച ;  കാരണം കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍

കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധന ചോര്‍ച്ച ; കാരണം കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍

പ്രവാസി ഭാരതീയ ദിവസ്   സമ്മേളനം ജനുവരി 9ന്   മലപ്പുറത്ത്

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ജനുവരി 9ന് മലപ്പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021