കൊച്ചി : സില്‍വര്‍ലൈന്‍ പദ്ധതിയില്ലെങ്കില്‍ സംസ്ഥാനത്ത് ആരും മരിച്ചു പോകില്ലെന്നു നടന് ശ്രീനിവാസന്. ജനങ്ങള്‍ക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടു വേണം പദ്ധതിയെന്നും ഇക്കാര്യത്തില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നതു സംസ്ഥാനത്തിന്റെ ഭാവിവികസനത്തിനു പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും ശ്രീനിവാസന് മനോരമ ന്യൂസ് ചാനലിനോടു പറഞ്ഞു. നേട്ടം ഉണ്ടായിരുന്നെങ്കില്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പദ്ധതിയോട് എതിര്പ്പുണ്ടാകില്ലായിരുന്നെന്നും ശ്രീനിവാസന് പരിഹസിച്ചു.