ന്യൂഡല്‍ഹി> പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവിനെ സ്ത്രീ വെടിവെച്ചു കൊന്നു. മേജര്‍ സിങ് ധലിവാല്‍ ആണ് മരിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് തരണ്‍ തരണ്‍ എസ്പി ഗുര്‍മീത് ചൗഹാന് പറഞ്ഞു.
സിങിന്റെ ബന്ധുവാണ് കൊലപാതകം നടത്തിയ സ്ത്രീ.സംഭവ ശേഷം ഇവര്‍ കടന്നുകളഞ്ഞു.പാട്ടിക്കടുത്തുള്ള ഗ്രാമത്തില്‍ ധലിവാലിന്റെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപത്തിന്റെ സമീപത്ത് വെച്ചാണ് ഇയാള്‍ക്ക് നേരെ നിരവധി തവണ വെടിവെച്ചത്.