• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സാനിറ്ററി നാപ്കിൻ ആഡംബരം, ലൈം​ഗിക അതിക്രമവും നേരിടണം; പാക് ജയിലുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

by Web Desk 04 - News Kerala 24
March 30, 2023 : 9:30 pm
in India, News
Reading Time: 1 min read
0
A A
0
സാനിറ്ററി നാപ്കിൻ ആഡംബരം, ലൈം​ഗിക അതിക്രമവും നേരിടണം; പാക് ജയിലുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ദില്ലി: പാകിസ്ഥാനിലെ ജയിലുകളിൽ തടവുകാർ നേരിടുന്ന ദുരവസ്ഥ അതിദാരുണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. ജയിലുകളിൽ തടവുകാരുടെ എണ്ണം അനുവദിക്കപ്പെട്ടിട്ടുള്ളതിലും വളരെ അധികമാണെന്നും വനിതാ തടവുകാർ അതിക്രമങ്ങൾക്ക് ഇരയാകുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വൃത്തിരഹിതമായ സാഹചര്യം, അതിവേ​ഗമുള്ള രോ​ഗവ്യാപനം, മരുന്നുകളുടെ അപര്യാപ്തത എന്നിവയെല്ലാം ​ഗുരുതര പ്രശ്നങ്ങളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പാകിസ്ഥാനിലെ 100ലധികം ജയിലുകളിലും തടവുകാരുടെ എണ്ണം ഏറ്റവും കുറഞ്ഞത് 88000 ആണെന്ന് റിപ്പോർട്ട് പറയുന്നു. 65,168 ആളുകളെ മാത്രമേ ഒരേസമയം പാർപ്പിക്കാവൂ എന്നാണ് നിയമം. തടവുകാരുടെ എണ്ണം കൂടുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. സാംക്രമിക രോ​ഗങ്ങൾ വളരെ വേ​ഗമാണ് ഇവരിൽ പടർന്നുപിടിക്കുന്നത്. എല്ലാവർക്കും ദുസ്വപ്നം; പാകിസ്ഥാനിലെ ജയിലുകളിലെ ദുരവസ്ഥ എന്ന പേരിലാണ് 55 പേജുകളുള്ള റിപ്പോർട്ട്. മൂന്ന് പേർക്കായി സജ്ജമാക്കിയിട്ടുള്ള ജയിലറകളിൽ 15 പേർ വരെയുണ്ടെന്നാണ് നിലവിലെ അവസ്ഥ. ലോകത്ത് ഏറ്റവുമധികം തിരക്കുള്ള ജയിലുകളുളള ഇടങ്ങളിലൊന്നാണ് പാകിസ്ഥാനെന്നും റിപ്പോർട്ട് പറയുന്നു. മരുന്നോ അടിസ്ഥാന ചികിത്സാസൗകര്യമോ പോലും തടവുകാർക്ക് ലഭ്യമാകുന്നില്ല. ആരോ​ഗ്യകാര്യത്തിലുള്ള സൗകര്യങ്ങൾ മാത്രമല്ല നിയമപരമായ അവകാശങ്ങളും തടവുകാർക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

വനിതാ തടവുകാർ വിവിധ തരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയരാവുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമൂഹ്യപ്രവർത്തകരെയും അഭിഭാഷകരെയും ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ആഹാരത്തിനും അടിസ്ഥാനസൗകര്യങ്ങൾക്കും പകരമായി വനിതാ തടവുകാർ ജയിലിലെ പുരുഷജീവനക്കാരുടെ ലൈം​ഗികഅതിക്രമങ്ങളുടെ ഇരകളാവാറുണ്ട് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വനിതാ തടവുകാർക്ക് ആർത്തവസമയങ്ങളിൽ സാനിറ്ററി നാപ്കിൻ പോലും ലഭ്യമാവാറില്ല. അവശ്യവസ്തു എന്നല്ല ആഡംബരമായോ മരുന്നായോ ഒക്കെയാണ് സാനിറ്ററി നാപ്കിനെ ജയിലധികാരികൾ വിലയിരുത്തുന്നതെന്നും റിപ്പോർട്ട് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ നിർദേശം; പ്രായമായവരും ഗർഭിണികളും കുട്ടികളും മാസ്‌ക് ധരിക്കണം

Next Post

കേരളത്തിലെ എല്ലാ റവന്യൂ വകുപ്പ് ഓഫിസുകളും നവംബറോടെ സമ്പൂർണ ഇ-ഓഫിസാകും -മന്ത്രി കെ. രാജൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിലെ എല്ലാ റവന്യൂ വകുപ്പ് ഓഫിസുകളും നവംബറോടെ സമ്പൂർണ ഇ-ഓഫിസാകും -മന്ത്രി കെ. രാജൻ

കേരളത്തിലെ എല്ലാ റവന്യൂ വകുപ്പ് ഓഫിസുകളും നവംബറോടെ സമ്പൂർണ ഇ-ഓഫിസാകും -മന്ത്രി കെ. രാജൻ

ഭാര്യാമാതാവിന് പിന്നാലെ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു

ഭാര്യാമാതാവിന് പിന്നാലെ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു

എസ്എസ്എല്‍സി പരീക്ഷയെഴുതി നാടുവിട്ട 5 വിദ്യാര്‍ഥികളെ ട്രെയിനിൽ കണ്ടെത്തി

എസ്എസ്എല്‍സി പരീക്ഷയെഴുതി നാടുവിട്ട 5 വിദ്യാര്‍ഥികളെ ട്രെയിനിൽ കണ്ടെത്തി

ബസ്സിറങ്ങിയ യാത്രക്കാരിക്ക് അതേ ബസ്സ് ദേഹത്ത് കയറി ദാരുണാന്ത്യം; നാട്ടുകാർ റോഡ് ഉപരോധിച്ചു

ബസ്സിറങ്ങിയ യാത്രക്കാരിക്ക് അതേ ബസ്സ് ദേഹത്ത് കയറി ദാരുണാന്ത്യം; നാട്ടുകാർ റോഡ് ഉപരോധിച്ചു

നെല്ലി​െൻറ വിലയായി 1,11,953 കര്‍ഷകര്‍ക്ക് 811 കോടി വിതരണം ചെയ്തു- മന്ത്രി ജി. ആര്‍. അനില്‍

നെല്ലി​െൻറ വിലയായി 1,11,953 കര്‍ഷകര്‍ക്ക് 811 കോടി വിതരണം ചെയ്തു- മന്ത്രി ജി. ആര്‍. അനില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021