• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അനുമതിയില്ലാതെ മാങ്ങ പറിച്ചു; യുവാവിനെ അയൽവാസിയും കൂട്ടുകാരും തല്ലിക്കൊന്നു, കൊലക്കുറ്റം, കേസ്

by Web Desk 04 - News Kerala 24
May 6, 2023 : 7:17 pm
in India, News
0
A A
0
അനുമതിയില്ലാതെ മാങ്ങ പറിച്ചു; യുവാവിനെ അയൽവാസിയും കൂട്ടുകാരും തല്ലിക്കൊന്നു, കൊലക്കുറ്റം, കേസ്

ജയ്പൂർ: അനുമതിയില്ലാതെ വയലിൽ നിന്ന് മാമ്പഴം പറിച്ചെന്നാരോപിച്ച് രാജസ്ഥാനിൽ യുവാവിനെ അയൽവാസിയും കൂട്ടുകാരും ചേർന്ന് ക്രൂരമായി തല്ലിക്കൊന്നു. കോട്ട ജില്ലയിലെ സാങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായി കൊലപാതകം നടന്നത്. റോളാന ഗ്രാമത്തിലെ സൂരജ് കരൺ മീണ എന്ന 36 കാരനാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

സൂരജിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ അയൽവാസിയായ മഹാവീർ അടക്കം നാല് പേർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. മഹാവീർ വടികൊണ്ട് സൂരജിന്‍റെ തലയ്ക്കടിച്ചതാണ് മരണമകാരണമെന്നാണ് ദൃക്സാക്ഷികള്‍ ആരോപിച്ചു. കോട്ട ജില്ലയിലെ വിനോദ് കലാൻ ഗ്രാമത്തിൽ താമസിക്കുന്ന സൂരജ് കരൺ മീണ നന്ദലാൽ ബൈർവ എന്നായളുടെ ഉടമസ്ഥതയിലുള്ള വയലിലെ മാവിൽ നിന്നും മാങ്ങ പറിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മാങ്ങ പറിച്ചതിനെ ചൊല്ലി ബെർവ സൂരജുമായി വഴക്കിട്ടു. അയൽവാസികളായ രണ്ട് പേരും ഇയാളുടെ കൂടെ ഉണ്ടായിരുന്നു.വഴക്കിനിടെ സൂരജിന്‍റെ അയൽവാസിയായ മഹാവീർ വടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിയേറ്റ സൂരജിനെ സംഘം ബൈക്കിലിരുത്തി മറ്റൊരു സ്ഥലത്തെത്തിച്ചും ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ അവശനായ ഇയാളെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സൂരജ് കരൺ മീണയെ ആദ്യം പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക വൈദ്യസഹായം നൽകിയ ശേഷം, കോട്ടയിലെ എംബിഎസ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇവിടെ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുന്നത്.

സൂരജിന്‍റെ മരണത്തിൽ നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് സങ്കോട് സ്റ്റേഷൻ ഹൗസ് ഓഫീസർ ബജ്‌രംഗ് ലാൽ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തനാക്കാനാവൂ. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കേസെടുത്തതിന് പിന്നാലെ മുങ്ങിയ പ്രതികള്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെട്ടിട നിർമ്മാണ പെർമിറ്റ്: ഏപ്രിൽ 9 വരെ അപേക്ഷ നൽകിയവർക്ക് പഴയ ഫീസ്; ഉത്തരവ് പുറത്തിറങ്ങി

Next Post

മണിപ്പൂര്‍ കലാപം: കേരളത്തിൽ നാളെ കോൺഗ്രസ് പന്തംകൊളുത്തി പ്രതിഷേധം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മണിപ്പൂര്‍ കലാപം: കേരളത്തിൽ നാളെ കോൺഗ്രസ് പന്തംകൊളുത്തി പ്രതിഷേധം

മണിപ്പൂര്‍ കലാപം: കേരളത്തിൽ നാളെ കോൺഗ്രസ് പന്തംകൊളുത്തി പ്രതിഷേധം

‘ആ പൂതിയൊന്നും ഏശില്ല, കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് കരുതേണ്ട’; മറുപടിയുമായി പിണറായി

യു.ഡി.എഫ് കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി

മണിപ്പൂർ കലാപം: മലയാളികളെ തിരികെയെത്തിക്കാൻ നടപടി വേണം; വി ശിവദാസൻ എംപി അമിത് ഷായ്‌ക്ക് കത്ത് നൽകി

മണിപ്പൂർ കലാപം: മലയാളികളെ തിരികെയെത്തിക്കാൻ നടപടി വേണം; വി ശിവദാസൻ എംപി അമിത് ഷായ്‌ക്ക് കത്ത് നൽകി

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം; നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം: കെസിബിസി

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം; നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം: കെസിബിസി

മണിപ്പൂർ കലാപം: കൊല്ലപ്പെട്ടത് 56 പേരെന്ന് റിപ്പോർട്ട്

മണിപ്പൂർ കലാപം: കൊല്ലപ്പെട്ടത് 56 പേരെന്ന് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021