കൊച്ചി: മുൻ മന്ത്രി വി.എസ് ശിവകുമാറിന് വീണ്ടും ഇ.ഡി നോട്ടീസ്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വി.എസ് ശിവകുമാറിന് ഇ.ഡി നോട്ടീസ് നൽകുന്നത്. നാളെ രാവിലെ 11 ന് ഹാജരാകാനാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.
വി.എസ് ശിവകുമാറിനെതിരെ ഏറെ നാളായി ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്. യു.ഡി എഫ് ഭരണകാലത്ത് നടന്ന ചില ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം എന്നാണ് അരിയിന്നത്. ഏപ്രിൽ മുതൽ ഇ.ഡി സംഘം വി.എസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇ.ഡി അന്വേഷണ പരിധിയിലുണ്ട്.
മുൻപ് ഇ.ഡി നോട്ടീസ് നൽകിയ ഘട്ടത്തിൽ വി.എസ് ശിവകുമാർ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ഘട്ടത്തിൽ അന്വേഷണ സംഘം തന്നെ തീയതി മാറ്റിയതാണെന്നാണ് മുൻ മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞത്. തനിക്കെതിരെ എൻഫോഴ്സ്മെന്റിന് കിട്ടിയ ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും രാഷ്ട്രീയപ്രേരിതമാണ് ഇതെന്നുമായിരുന്നു വി.എസ് ശിവകുമാറിന്റെ നിലപാട്.