കൊല്ലം: എന്‍ കെ പ്രേമചന്ദ്രന് എം പിയ്ക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. പ്രേമചന്ദ്രൻ എം പി, ഭാര്യ ഡോ: ഗീത, മകന് കാര്‍ത്തിക്ക് എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്കും രണ്ടാം തവണയാണ് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം മകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരായത്. എല്ലാവരും വീട്ടില്‍ ചികിത്സയിലാണ്.