നീലേശ്വരം: കാസർകോട് നിന്നുള്ള ഒരു കാർ പാർക്കിംഗിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന്‍റെ സഞ്ചാരം തടസപ്പെടുുത്തും വിടും റെയിൽ പാളത്തോട് ചേന്നായിരുന്നു കാർ പാർക്കിംഗ്. ഇതോടെ തീവണ്ടിയോട്ടം തടസപ്പെടുകയും കാർ ഉടമയ്ക്ക് പണി കിട്ടുകയും ചെയ്തു. റെയിൽപാളത്തോട് ചേർന്ന് കാർ നിർത്തിയിട്ടതിനെത്തുടർന്ന് തീവണ്ടിയോട്ടം തടസ്സപ്പെട്ടതിന് കാറുടമയ്ക്ക് റെയിൽവേ പൊലീസ് പിഴ ചുമത്തി വാഹനം പിടിച്ചെടുത്തു.നീലേശ്വരം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അറ്റകുറ്റപ്പണിക്കുള്ള എൻജിന്റെ ഓട്ടം തടസ്സപ്പെടുത്തിയായിരുന്നു ഉടമ കാർ പാർക്ക് ചെയ്തിരുന്നത്. പാളത്തോട് ചേർന്ന് വാഹനം നിർത്തിയിട്ടതോടെ റെയിൽവേയുടെ അറ്റകുറ്റപ്പണി മുടങ്ങി. ഇതോടെ റെയിൽവേ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹന ഉടമയായ കാഞ്ഞങ്ങാട് ഐങ്ങോത്തെ ഇ.ത്രിഭുവനെതിരെ കാസർകോട് റെയിൽവേ പോലൊസ് കേസെടുത്തിട്ടുണ്ട്.നീലീശ്വരം റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് പാളത്തോടു ചേർന്നാണ് കാർ നിർത്തിയിരുന്നത്. പാളത്തോട് ചേർത്ത് നിർത്തിയതിനാൽ മണിക്കൂറുകളോളം എൻജിൻ നിർത്തിയിടേണ്ടിവന്നു. തുടർന്ന് ഉടമയെത്തിയ ശേഷം വാഹനം മാറ്റിയാണ് എൻജിൻ മുന്നോട്ട് പോകാനായത്. റെയിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും അനധികൃതമായി വാഹനം നിർത്തിയതിനുമാണ് റെയിൽവേ പൊലീസ് വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് പിഴ ചുമത്തിയത്.