• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇറ്റലിയുടെ തീരത്ത് 2,000 വർഷം പഴക്കമുള്ള റോമൻ കപ്പൽ ഛേദത്തിന്‍റെ അവശിഷ്ടം കണ്ടെത്തി

by Web Desk 06 - News Kerala 24
July 29, 2023 : 2:06 pm
0
A A
0
ഇറ്റലിയുടെ തീരത്ത് 2,000 വർഷം പഴക്കമുള്ള റോമൻ കപ്പൽ ഛേദത്തിന്‍റെ അവശിഷ്ടം കണ്ടെത്തി

ഇറ്റലിയുടെ തീരത്ത് നിന്നും 2,000 വര്‍ഷം പഴക്കമുള്ള പുരാതന റോമന്‍ കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി. റോമിന് വടക്ക്-പടിഞ്ഞാറ് 50 മൈൽ (80 കിലോമീറ്റർ) അകലെയുള്ള സിവിറ്റവേച്ചിയ തുറമുഖത്ത് നിന്നാണ് ചരക്ക് കപ്പൽ കണ്ടെത്തിയത്. ബിസി ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ഉപയോഗത്തിലിരുന്ന കപ്പലാണിതെന്ന് കരുതുന്നു.  നൂറുകണക്കിന് ആംഫോറകൾ (രണ്ടു കൈകളുള്ള ഒരു തരം വലിയ റോമൻ മണ്‍പാത്രം) കപ്പലിനോടൊപ്പം കണ്ടെത്തിയിരുന്നു. മണ്‍പാത്രങ്ങളില്‍ ഭൂരിഭാഗവും കേടുകൂടാതെയാണ് കണ്ടെത്തിയതെന്ന് കാരബിനിയേരി പോലീസിന്‍റെ ആർട്ട് സ്ക്വാഡ് പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.

20 മീറ്ററിലധികം നീളമുള്ള കപ്പൽ സമുദ്രനിരപ്പിൽ നിന്ന് 160 മീറ്റർ (525 അടി) താഴെ മണലിലാണ് കണ്ടെത്തിയത്. “അസാധാരണമായ ഈ കണ്ടെത്തൽ, തീരത്ത് എത്താനുള്ള ശ്രമത്തിനിടെ കടലിലെ അപകടങ്ങളെ അഭിമുഖീകരിക്കേണ്ടിവന്ന ഒരു റോമൻ കപ്പലിന്‍റെ തകർച്ചയുടെ ഒരു പ്രധാന ഉദാഹരണമാണ്. കൂടാതെ ഇത് പഴയ സമുദ്ര വ്യാപാര പാതകൾക്ക് സാക്ഷ്യം വഹിക്കുന്നു,” കാരബിനിയേരിയുടെ പ്രസ്ഥാവനയില്‍ പറയുന്നു. റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ട് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തിയതെന്ന് ഇറ്റലിയുടെ സാംസ്കാരിക പൈതൃക സംരക്ഷണ ചുമതലയുള്ള പോലീസ് ആർട്ട് സ്ക്വാഡ് പറഞ്ഞു. എന്നാല്‍, ഈ അമൂല്യ വസ്തുക്കള്‍ കടലില്‍ നിന്നും വീണ്ടെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓയിലോ, വൈനോ അതുമല്ലെങ്കില്‍ ഫിഷ് സോസ് പോലുള്ള സാധനങ്ങളോ കൊണ്ടുപോകാനാണ് സാധാരണയായി ഇത്തരം ആംഫോറകള്‍ പുരാതന കാലത്ത് ഉപയോഗിച്ചിരുന്നത്. എന്നാല്‍, കപ്പലില്‍ കണ്ടെത്തിയ ആംഫോറകള്‍ എന്തിന് വേണ്ടി ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമല്ല. പുരാതനമായ കിഴക്കന്‍ മെഡിറ്ററേനിയന്‍ ലോകത്തുടനീളം ഇത്തരത്തിലുള്ള പുരാവസ്തുക്കള്‍ ധാരാളം കാണപ്പെടാറുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മെഡിറ്ററേനിയന്‍ കടലില്‍ നിന്നും ഇത്തരത്തില്‍ തകര്‍ന്ന പുരാതനമായ കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത് ആദ്യമായിട്ടല്ല. 2018 -ൽ, 2,400 വർഷത്തിലേറെ പഴക്കമുള്ള ഒരു ഗ്രീക്ക് വ്യാപാര കപ്പൽ ബൾഗേറിയൻ തീരത്ത് അടിഞ്ഞിരുന്നതായി കണ്ടെത്തിയിരുന്നു. ഈ കപ്പല്‍ ഛേദമാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ കപ്പൽ ഛേദമായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. ഈജിയൻ കടലിൽ നിന്ന് 2018-ൽ, ഗ്രീക്ക്, റോമൻ, ബൈസന്‍റൈൻ കാലഘട്ടങ്ങളിലെ ഡസൻ കണക്കിന് കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ഥിരം ലഹരി വില്‍പനയും ഉപയോഗവും; 35 കാരന്‍ കരുതല്‍ തടങ്കലില്‍

Next Post

പച്ചക്കറി വില ഇനിയും ഉയരും; കുടുംബ ബജറ്റ് താളം തെറ്റും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സംസ്ഥാനത്ത്‌ പച്ചക്കറി വില വീണ്ടും കുതിക്കുന്നു ; മാങ്ങ 120, മുരിങ്ങക്കായ 280

പച്ചക്കറി വില ഇനിയും ഉയരും; കുടുംബ ബജറ്റ് താളം തെറ്റും

തീവണ്ടിയോട്ടം തടസ്സപ്പെടുത്തി പാളത്തോടുചേർന്ന്‌ കാർ നിർത്തിയിട്ടു , പിഴ ചുമത്തി പൊലീസ്

തീവണ്ടിയോട്ടം തടസ്സപ്പെടുത്തി പാളത്തോടുചേർന്ന്‌ കാർ നിർത്തിയിട്ടു , പിഴ ചുമത്തി പൊലീസ്

വാട്​സ്​ആപ്​ഗ്രൂപ്പിൽ വിദ്വേഷ വിഡിയോ; അഡ്​മിനെതിരെ കേസ്

വാട്​സ്​ആപ്​ഗ്രൂപ്പിൽ വിദ്വേഷ വിഡിയോ; അഡ്​മിനെതിരെ കേസ്

ഒൻപതുമാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

മദ്യനിർമാണത്തിന്‍റെ വിഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

പിത്താശയത്തിലെ കല്ല് നീക്കാനെത്തിയ 26കാരിയുടെ ഗർഭ പാത്രം നീക്കംചെയ്ത ഡോക്ടർക്കെതിരെ നടപടി വേണമെന്ന് കോടതി

പിത്താശയത്തിലെ കല്ല് നീക്കാനെത്തിയ 26കാരിയുടെ ഗർഭ പാത്രം നീക്കംചെയ്ത ഡോക്ടർക്കെതിരെ നടപടി വേണമെന്ന് കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In