സംവിധായകന് സിദ്ദിഖിന്റെ വിയോഗത്തിൽ പ്രതികരിച്ച് നടൻ ജയറാം. നഷ്ടപെട്ടത് ഏറ്റവും അടുത്ത സുഹൃത്തിനെയാണെന്ന് അദ്ദേഹം പറഞ്ഞു. പച്ചയായ മനുഷ്യനായിരുന്നു. 45 വർഷത്തോളം നീണ്ട സൗഹൃദമാണ്, പുല്ലേപ്പടി ജംഗ്ഷനിൽ വച്ചാണ് ആ സൗഹൃദം ആരംഭിച്ചത്. കലാഭവൻ ഓർമ്മകൾ ഒരുപാടുണ്ട്. സിദ്ദിഖ് കുറെയേറെ നല്ല ഓർമകൾ സമ്മാനിച്ച സംവിധായകനാണെന്ന് ജയറാം പ്രതികരിച്ചു.
അതേസമയം അന്തരിച്ച സംവിധായകന് സിദ്ദിഖിന്റെ പൊതുദര്‍ശനം ആരംഭിച്ചു.