കോഴിക്കോട് > ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും വാഹനങ്ങളിൽ അതിരു കടക്കുന്ന ആഘോഷം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ആർ രാജീവ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നിവയുമായി റാലി, റേസ് എന്നിവ നടത്തിയാൽ വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ നടപടിയുണ്ടാകും. സ്കൂളുകളിലും കോളേജുകളിലും മിന്നൽ പരിശോധന നടത്തും.രക്ഷിതാക്കളും അധ്യാപകരും ഇതിനെതിരെ ജാഗ്രത പുലർത്തണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതാത് സ്ഥലത്തെ ഓഫീസുകളിൽ അറിയിക്കണമെന്നും കമീഷണർ അറിയിച്ചു.