• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷൻ ; ‘സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം’

by Web Desk 04 - News Kerala 24
August 10, 2023 : 8:04 pm
in Kerala, News
Reading Time: 1 min read
0
A A
0
തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷൻ ; ‘സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം’

തിരുവനന്തപുരം: എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന വകുപ്പ് ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. 2013ലെ നിയമം അനുസരിച്ചുള്ള പരാതി പരിഹാര സംവിധാനം പല സ്ഥാപനങ്ങളിലും നിലവില്‍ വന്നിട്ടില്ലെന്ന് കമ്മീഷന് ലഭിക്കുന്ന പരാതികള്‍ വ്യക്തമാക്കുന്നു. പരാതികള്‍ പരിഹരിക്കുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം ഓരോ സ്ഥാപനങ്ങളിലുണ്ടാകണം. സ്വകാര്യ തൊഴിലിടങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരാതി പരിഹാര സംവിധാനങ്ങളിലൂടെ പരിഹരിക്കപ്പെടണം. വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവില്‍ സംവിധാനമുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത സ്ത്രീകളെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചുവിട്ടു എന്ന പരാതിയില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നടപടി സ്വീകരിച്ചെന്ന് കമ്മീഷന്‍ അറിയിച്ചു. കൊവിഡ് കാലത്ത് സ്‌കൂളുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ആനുകൂല്യം നല്‍കാതെ ചില അധ്യാപകരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. അവര്‍ക്ക് ഉള്‍പ്പെടെ ആനുകൂല്യം ലഭ്യമാക്കാന്‍ കമ്മീഷന്റെ ഇടപെടലിലൂടെ സാധിച്ചു. കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് സിനിമ മേഖലയില്‍ പരാതി പരിഹാര സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് സമയത്ത് തന്നെ പരാതി പരിഹാര സംവിധാനം പ്രവര്‍ത്തിക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവ് ഇപ്പോള്‍ പാലിക്കപ്പെടുന്നുണ്ട്. ടിവി സീരിയല്‍ രംഗവുമായി ബന്ധപ്പെട്ട പരാതികളും കമ്മീഷനു മുന്നിലെത്തിയിട്ടുണ്ട്. ഇതിലും കമ്മീഷന്‍ ഇടപെടുന്നുണ്ട്. സീരിയല്‍ താരങ്ങളും സ്ത്രീ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ബാധകമാകുന്ന വിധത്തില്‍ പരാതി പരിഹാര സംവിധാനം ആരംഭിക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കമ്മീഷനു ലഭിക്കുന്നുണ്ട്. ഇത്തരം പരാതികളില്‍ ഇരകളില്‍ കൂടുതലും സ്ത്രീകളും പെണ്‍കുട്ടികളും ആണെന്നും അതുകൊണ്ട് മാധ്യമ മേഖലയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.

രണ്ടു ദിവസമായി എറണാകുളം ജില്ലയില്‍ നടന്ന സിറ്റിങ്ങില്‍ 13 കേസുകള്‍ തീര്‍പ്പാക്കി. ഏഴു കേസുകളില്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. അഞ്ച് എണ്ണം കൗണ്‍സലിംഗിനായി മാറ്റി. 33 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്കായി മാറ്റി. രണ്ടാം ദിനമായ വ്യാഴാഴ്ച 50 പരാതികളാണ് പരിഗണിച്ചത്. കുടുംബ പ്രശ്‌നങ്ങള്‍, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ വരുമാന സംബന്ധമായി നേരിടുന്ന വിവേചനം തുടങ്ങിയ പരാതികളാണ് കമ്മീഷന്‍ മുന്‍പാകെ എത്തിയതെന്നും കമ്മീഷന്‍ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖം സുന്ദരമാകാൻ പരീക്ഷിക്കാം ഈ നാച്ചുറൽ ഫേസ് പാക്കുകൾ

Next Post

ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്ത് ; യുവാവ് പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്ത് ; യുവാവ് പിടിയില്‍

ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്ത് ; യുവാവ് പിടിയില്‍

വീണ്ടും മഴ, ആശ്വാസ വാർത്ത ! ഈ നാല് ജില്ലകളിൽ ഇന്ന് രാത്രി ‘ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും’ സാധ്യത

വീണ്ടും മഴ, ആശ്വാസ വാർത്ത ! ഈ നാല് ജില്ലകളിൽ ഇന്ന് രാത്രി 'ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും' സാധ്യത

പ്രധാന മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോർപറേറ്റ് സ്ഥാപനങ്ങൾ -വീണാ ജോർജ്

അപൂര്‍വരോഗ ബാധിതരുടെ കണക്കുകൾ കൃത്യമാക്കാനായി സർവെ നടത്തുമെന്ന് മന്ത്രി വീണാ ജോർജ്

ഓടിക്കൊണ്ടിരിക്കെ തീ പടർന്നു ; ബൈക്ക് പാതയോരത്ത് നിറുത്തി ഓടി മാറി , അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരിക്കെ തീ പടർന്നു ; ബൈക്ക് പാതയോരത്ത് നിറുത്തി ഓടി മാറി , അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സർപ്പ മൊബൈൽ ആപ്പ്‌: പിടികൂടിയത്‌ 22062 പാമ്പുകളെ

സർപ്പ മൊബൈൽ ആപ്പ്‌: പിടികൂടിയത്‌ 22062 പാമ്പുകളെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021