• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊലീസിന്‍റെ സാന്നിധ്യം അറിഞ്ഞാല്‍ രക്ഷപ്പെടുന്ന പ്രതി, ഒടുവിൽ ഉടുമുണ്ട് ഊരി ഓടി, പൊലീസ് സാഹസികമായി പിടികൂടി

by Web Desk 04 - News Kerala 24
August 23, 2023 : 10:13 pm
in Kerala, News
Reading Time: 1 min read
0
A A
0
മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു; സംഭവം ഇടുക്കി മറയൂരിൽ

തൃശൂര്‍: ആളൂരില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെ പൊലീസ് പിടികൂടി. കൊലപാതക ശ്രമത്തിലും, പോക്‌സോ കേസുകളിലും വാറണ്ടുള്ള പ്രതിയായ ആളൂര്‍ പൊരുന്നംകുന്ന് സ്വദേശി തറയില്‍ വീട്ടില്‍ കരുമാടി അരുണിനെയാണ് (32 ) പുലര്‍ച്ചെ റൂറല്‍ എസ് പി ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദേശത്താല്‍ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷൈജു ടി കെയും ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ സി രതീഷും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് സാഹസികമായി പിടികൂടിയത്. പൊലീസിന്റെ സാന്നിധ്യം അറിഞ്ഞാല്‍ ഓടി രക്ഷപ്പെടുന്ന സ്വഭാവമുള്ള പ്രതിയെ കുറെ നാളുകളായി പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇടയ്ക്കിടെ ഒളിത്താവളങ്ങള്‍ മാറ്റി പല സ്ഥലത്തായി താമസിച്ചു വരികയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ പുതിയ ഒളിത്താവളം അന്വേഷിച്ചെത്തിയ പൊലീസ് സംഘം സ്ഥലത്ത് നായ്ക്കളുടെ ശല്യമുള്ളതിനാല്‍ ഏറെനേരം പതുങ്ങിയിരുന്ന് തന്ത്രപരമായി താമസസ്ഥലത്തിനുള്ളിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍ ഉടുമുണ്ട് ഊരി കൈയില്‍ പിടിച്ച് അപ്രതീക്ഷിതമായി എഴുന്നേറ്റ് ഓടിയ ഇയാളെ രക്ഷപ്പെടും മുമ്പ് പൊലീസ് സംഘം സാഹസികമായാണ് പിടികൂടിയത്. ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയും അതിവേഗ പോക്‌സോ കോടതിയും ഇയാള്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ആളൂരിലെ കൂട്ട ബലാത്സംഗ കേസില്‍ മൂന്നുകേസുകളില്‍ ഇയാള്‍ പ്രതിയാണ്. കൂടാതെ കൊലപാതകശ്രമം, വാഹനം കത്തിക്കല്‍ അടക്കം ഏഴു കേസുകള്‍ ആളൂര്‍ സ്റ്റേഷനില്‍ ഇയാള്‍ക്കുണ്ട്. ചാലക്കുടി, കൊടകര, ആളൂര്‍, എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര സ്റ്റേഷനുകളിലടക്കം പന്ത്രണ്ടോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അരുണ്‍. സീനിയര്‍ സി പി ഒ പി.കെ. മനോജ്, ഇ എസ് ജീവന്‍, സി പി ഒ കെ.എസ്. ഉമേഷ്, ഐ വി സവീഷ് എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂർ മയ്യിലിൽ ഗ്രേഡ് എസ് ഐ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി

Next Post

കൊച്ചിയിൽ വിദേശ പൗരന് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് എറണാകുളം അഡീഷണൽ ജില്ലാ കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊച്ചിയിൽ വിദേശ പൗരന് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് എറണാകുളം അഡീഷണൽ ജില്ലാ  കോടതി

കൊച്ചിയിൽ വിദേശ പൗരന് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് എറണാകുളം അഡീഷണൽ ജില്ലാ കോടതി

മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ സൗദിയിൽ തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം

മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ സൗദിയിൽ തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം

കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ മയ്യിലിൽ ഗ്രേഡ് എസ് ഐ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ

സ്റ്റീൽ ട്യൂബുകൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചു; പരിശോധനയില്‍ പിടിച്ചെടുത്തത് രണ്ട് കിലോഗ്രാം ഹെറോയിൻ

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും ; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

മുന്നറിയിപ്പ് കൂടാതെ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; വലച്ചത് ജനങ്ങളെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021