• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ സൗദിയിൽ തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം

by Web Desk 04 - News Kerala 24
August 23, 2023 : 10:21 pm
in News, World
Reading Time: 1 min read
0
A A
0
മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ സൗദിയിൽ തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം

റിയാദ്: വിനോദ സഞ്ചാരികൾക്കായി സൗദി അറേബ്യ അനുവദിക്കുന്ന ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ രാജ്യത്തെത്തി തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം. കുടുംബ സന്ദർശന വിസ, ബിസിനസ് വിസ, സൗദി സ്വദേശികൾക്ക് അവരുടെ സുഹൃത്തുക്കളെ കൊണ്ട് വരാൻ അനുവദിക്കുന്ന വ്യക്തിഗത വിസ എന്നിവകളിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് വർഷം മുഴുവൻ താമസിക്കാൻ അനുവാദമുണ്ടായിരിക്കെയാണ് ടൂറിസം വിസക്ക് മാത്രം ഈ നിബന്ധന. മറ്റ് വിസിറ്റ് വിസകളിൽ നിന്ന് ടൂറിസം വിസയെ വ്യത്യസ്തമാക്കുന്ന ഈ പ്രത്യേകത അറിയാതെ ചിലരൊക്കെ വന്ന് കുടുങ്ങുന്ന അനുഭവങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.ടൂറിസം വിസയൊഴികെ മേൽപ്പറഞ്ഞ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകളിലെല്ലാം ഒരു വർഷം വരെ രാജ്യത്ത് തങ്ങാൻ കഴിയും. 90 ദിവസം പൂർത്തിയാകും മുമ്പൊന്ന് പുറത്തുപോയി വരണമെന്ന നിബന്ധന പാലിക്കണമെന്ന് മാത്രം. എന്നാൽ ഇൗ സൗകര്യം ടൂറിസം വിസക്കില്ല എന്ന് അറിയാതെ കുടുംബങ്ങളടക്കമാണ് വന്ന് കുടുങ്ങിയത്.

ടൂറിസം വിസ സംബന്ധിച്ച അറിയിപ്പുകളിൽ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കുന്നില്ല. ഒരു വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും രാജ്യത്തേക്ക് വരികയും പുറത്തുപോവുകയും ചെയ്യാം. പക്ഷേ അങ്ങനെ വരുന്ന ദിവസങ്ങളെല്ലാം കൂടി കൂട്ടിയാൽ 90 ദിവസത്തിൽ കൂടാൻ പാടില്ല. അതായത് ടൂറിസം വിസയിൽ വന്ന് ഒറ്റത്തവണയായി 90 ദിവസം വരെ തങ്ങാം, അല്ലെങ്കിൽ അത് ചെറിയ ഘടകങ്ങളാക്കി വീതിച്ച് ഒരു വർഷത്തിനിടയിൽ പലതവണ വരുകയും പോവുകയും ചെയ്യാം. 90 ദിവസത്തിൽ കൂടിയാൽ രാജ്യത്തിന് അകത്താണെങ്കിൽ പിന്നീടുള്ള ഓരോ ദിവസത്തിനും 100 സൗദി റിയാൽ വെച്ച് പിഴ നൽകേണ്ടി വരും. ഈ തുക അടച്ചതിന് ശേഷമേ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി രാജ്യം വിടാനാകൂ.

വിസയുടെ കൃത്യമായ വിവരം മനസ്സിലാക്കാതെ സാധാരണ ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പോലെ എത്ര ദിവസം വേണമെങ്കിലും തങ്ങാം എന്ന ധാരണയിൽ സൗദിയിലെത്തിയ മലയാളി കുടുംബത്തെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. ഇന്ത്യക്കാർക്ക് ടൂറിസം വിസ ഓൺലൈനായി ലഭിക്കുന്നത് മറ്റ് ജി.സി.സി രാജ്യങ്ങളിൽ താമസ രേഖയുള്ളവർക്കാണ്. ഇതിന് പുറമെ അമേരിക്ക, യു.കെ, ഷെങ്കൺ രാജ്യങ്ങളിലെ വിസയുള്ളവർക്കും ഇ-വിസ ലഭിക്കും. ഇതൊന്നുമില്ലാതെ നേരിട്ടൊരാൾക്ക് ഇന്ത്യയിൽ നിന്ന് ടൂറിസം വിസയിൽ സൗദിയിലെത്തണമെങ്കിൽ ഓൺലൈനിൽ അപേക്ഷ നൽകി ആവശ്യമായ രേഖകൾ വി.എഫ്.എസ് കേന്ദ്രത്തിൽ ഹാജരാക്കി വിസ സ്റ്റാമ്പ് ചെയ്യുന്ന നടപടി പൂർത്തിയാക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചിയിൽ വിദേശ പൗരന് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് എറണാകുളം അഡീഷണൽ ജില്ലാ കോടതി

Next Post

കണ്ണൂർ മയ്യിലിൽ ഗ്രേഡ് എസ് ഐ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ മയ്യിലിൽ ഗ്രേഡ് എസ് ഐ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ

സ്റ്റീൽ ട്യൂബുകൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചു; പരിശോധനയില്‍ പിടിച്ചെടുത്തത് രണ്ട് കിലോഗ്രാം ഹെറോയിൻ

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും ; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

മുന്നറിയിപ്പ് കൂടാതെ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; വലച്ചത് ജനങ്ങളെ

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ആരെത്തും? ടെലിവിഷൻ സംവാദം തുടങ്ങുന്നു

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ആരെത്തും? ടെലിവിഷൻ സംവാദം തുടങ്ങുന്നു

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

തട്ടിപ്പ് നടന്നത് തിരുവനന്തപുരത്ത്; അതിർത്തികൾ കടന്ന് ഹരിയാനയിലേക്ക് പോലീസ്, കണ്ണികളെ കുടുക്കാൻ വലവിരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021