പാലക്കാട് > മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അധിക പ്ലാറ്റ്‌ഫോമുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തി. മംഗളൂരു സെൻട്രൽ – മഡ്‌ഗാവ് സ്പെഷ്യൽ (06602) മംഗളൂരു സെൻട്രലിൽനിന്ന് പകൽ 5.30ന് പുറപ്പെടും. മംഗളൂരു സെൻട്രൽ – നാഗർകോവിൽ ജങ്‌ഷൻ പരശുറാം എക്‌സ്പ്രസ് (16649) മംഗളൂരു സെൻട്രലിൽനിന്ന് പകൽ 5.05ന് പുറപ്പെടും.
ഭാഗികമായി റദ്ദാക്കുന്നവ
എട്ടിനുള്ള മഡ്‌ഗാവ് ജങ്‌ഷൻ – മംഗളൂരു സെൻട്രൽ മെമു എക്‌സ്പ്രസ് (10107) തോക്കൂറിനും മംഗളൂരു സെൻട്രലിനും ഇടയിൽ ഭാഗികമായി റദ്ദ്‌ചെയ്യും. അന്നേദിവസമുള്ള മംഗളൂരു സെൻട്രൽ മഡ്‌ഗാവ് ജങ്‌ഷൻ മെമു എക്സ്പ്രസും (10108) മംഗളൂരു സെൻട്രലിനും തോക്കൂറിനും ഇടയിൽ ഭാഗികമായി റദ്ദുചെയ്യും. എട്ടിന് വൈകിട്ട് 4.25ന് തോക്കൂറിൽനിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.
റദ്ദാക്കുന്നവ
എട്ടിനും ഒമ്പതിനുമുള്ള മംഗളൂരു സെൻട്രൽ – കബകപുത്തൂർ അൺ റിസർവ്ഡ് എക്‌സ്‌പ്രസ് (06487, 06485 ), കബകപുത്തൂർ – മംഗളൂരു സെൻട്രൽ അൺറിസർവ്ഡ് എക്‌സ്പ്രസ് സ്പെഷ്യൽ (06486, 06484 ) എന്നീ സർവീസുകൾ പൂർണമായും റദ്ദാക്കപ്പെടും.