വെള്ളറട: മലപ്പുറം തിരൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന കഞ്ചാവ് കേസിലെ പ്രതി പിടിയിൽ. പനച്ചമൂട് പഞ്ചാകുഴി സ്വദേശി തന്‍സീറിനെയാണ് പിടികൂടിയത്. സുഹൃത്ത് ദീപുവിനോപ്പം കച്ചവടത്തിനായി ചെറുപോതികളാക്കുന്നതിനിടെ ആന്റി നാർക്കോര്‍ട്ടിക് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
ദീപു പിടിയിലായെങ്കിലും തൻസീർ രക്ഷപ്പെട്ടു. അന്ന് ഒന്നര കിലോ കഞ്ചാവും കണ്ടടുത്തു. റൂറല്‍ എസ്.പിയുടെയും നർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി രാശിത്ന്റെയും നിര്‍ദേശത്തില്‍ വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടർ മൃദുല്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ സനല്‍ എസ്. കുമാര്‍, ദീപു എസ്. കുമാര്‍, സി.പി.ഒ പ്രദീപ്, സാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ധനുവച്ചപുരം കോളജ് കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപന. കൂടാതെ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് അടക്കം കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.