ലഖ്നൗ > ഉത്തർപ്രദേശിൽ അയൽവാസിയെ വെടിവച്ചുകൊന്ന ടെലിവിഷൻ താരം അറസ്റ്റിൽ. ഹിന്ദി ടെലിവിഷൻ താരം ഭൂപീന്ദർ സിങിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ 3 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 22കാരനായ ഗോവിന്ദ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മാതാപിതാക്കളും സഹോദരനും പരിക്കു പറ്റി ചികിത്സയിലാണ്. മരം മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഉത്തർ പ്രദേശിലെ ബിജ്നോർ സ്വദേശിയാണ് മരിച്ച ഗോവിന്ദ്. ഇവരുടെ കൃഷിയിടത്തോട് ചേർന്നാണ് ഭൂപിന്ദർ സിങിന്റെ ഫാം. ഇവിടെ വേലി കെട്ടാനായി ഗോവിന്ദിന്റെ കൃഷിയിടത്തിലെ മരങ്ങൾ മുറിച്ചതാണ് തർക്കത്തിൽ കലാശിച്ചത്. വഴക്കിനൊടുവിൽ നടൻ കുടുംബത്തിന് നേരെ വെടിയുതിർക്കുകയായിരുന്ന. സംഭവത്തിൽ ഇയാളുടെ കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.