• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗൂഗിൾ പേ ഉൾപ്പെടെ യുപിഐ പ്ലാറ്റ്‍ഫോമുകൾ വഴി ഇനി 5 ലക്ഷം രൂപ വരെ അയക്കാം; എന്നാൽ എല്ലാ ഇടപാടുകളും സാധ്യമല്ല

by Web Desk 04 - News Kerala 24
December 9, 2023 : 7:12 am
in India, News, Tech
Reading Time: 1 min read
0
A A
0
ഗൂഗിൾ പേ ഉൾപ്പെടെ യുപിഐ പ്ലാറ്റ്‍ഫോമുകൾ വഴി ഇനി 5 ലക്ഷം രൂപ വരെ അയക്കാം; എന്നാൽ എല്ലാ ഇടപാടുകളും സാധ്യമല്ല

മുംബൈ: രാജ്യത്തെ ബാങ്കിങ് രംഗത്ത് യുപിഐ പണമിടപാട് പരിധിയും ഇ-മാന്‍ഡേറ്റും സംബന്ധിച്ച നിര്‍ണായകമായ രണ്ട് മാറ്റങ്ങളാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വെള്ളിയാഴ്ച അറിയിച്ചിത് പ്രകാരം യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാത്തരം പണമിടപാടുകള്‍ക്കും ഈ ഉയര്‍ന്ന പരിധി ബാധകമായിരിക്കില്ല. ഇതിന് പുറമെ നിശ്ചിത ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പണമിടപാടുകള്‍ക്കായി നല്‍കുന്ന ഇ-മാന്‍ഡേറ്റുകളുടെ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്.നിലവില്‍ ഒരു ദിവസം ഒരു ലക്ഷം രൂപയാണ് യുപിഐ പ്ലാറ്റ്ഫോമുകള്‍ വഴി പരമാവധി അയക്കാന്‍ സാധിക്കുന്നത്. ഇത് അഞ്ച് ലക്ഷം വരെയാക്കി വര്‍ദ്ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. എന്നാല്‍ ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മാത്രമുള്ള പണമിടപാടുകള്‍ക്ക് മാത്രമേ ഈ ഉയര്‍ന്ന പരിധി ഉപയോഗിക്കാന്‍ സാധിക്കൂ എന്നും വെള്ളിയാഴ്ചത്തെ അറിയിപ്പില്‍ പറയുന്നുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് ഉയര്‍ന്ന പണമിടപാടുകള്‍ വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ യുപിഐ പരിധി ഉയര്‍ത്തിയ തീരുമാനം ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ട് സുപ്രധാന മേഖലകളില്‍ യുപിഐ പണമിടപാട് പരിധി വര്‍ദ്ധിപ്പിച്ച നടപടി ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണെന്ന് സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അഭിപ്രായപ്പെട്ടു.

യുപിഐ ഇടപാടുകള്‍ക്ക് പുറമെ നിശ്ചിത ഇടവേളകളില്‍ ആവര്‍ത്തിച്ചുവരുന്ന റിക്കറിങ് പേയ്മെന്റുകള്‍ക്കുള്ള ഇ-മാന്‍ഡേറ്റുകള്‍ക്കുള്ള പരിധിയും റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ 15,000 രൂപയ്ക്ക് മുകളിലുള്ള ഇ-മാന്‍ഡേറ്റുകള്‍ക്ക് രണ്ടാം ഘട്ട അനുമതി കൂടി ആവശ്യമായിരുന്നെങ്കില്‍ ഈ പരിധി ഒരു ലക്ഷം രൂപ വരെയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇതും എല്ലാത്തരം ഇടപാടുകള്‍ക്കും സാധ്യമല്ല. മ്യൂചല്‍ ഫണ്ട് പണമിടപാടുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ പണമിടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡുകളിലെ തിരിച്ചടവ് എന്നിവയ്ക്ക് മാത്രമേ ഉയര്‍ത്തിയ പരിധിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇ-മാന്‍ഡേറ്റ് ഉപയോഗം കുറച്ചുകൂടി ലളിതമാക്കാനും കൂടുതല്‍ പേര്‍ ഇവ ഉപയോഗിച്ചു തുടങ്ങാനും ഇപ്പോഴത്തെ പരിധി ഉയര്‍ത്തലിലൂടെ സാധിക്കുമെന്നാണ് ഇതിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

18 വയസ് തികഞ്ഞില്ല, പ്രണയിച്ചിരുന്ന കാലത്ത് ബലാത്സംഗം ചെയ്തുവെന്ന് വിവാഹ ശേഷം പരാതി; ഭര്‍ത്താവിനെ വെറുതെവിട്ടു

Next Post

ഒമാനിലെ വിനോദ കേന്ദ്രമായ ഹവിയാത്ത് നജ്ം പാർക്ക് അടച്ചിടുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമാനിലെ വിനോദ കേന്ദ്രമായ ഹവിയാത്ത് നജ്ം പാർക്ക് അടച്ചിടുന്നു

ഒമാനിലെ വിനോദ കേന്ദ്രമായ ഹവിയാത്ത് നജ്ം പാർക്ക് അടച്ചിടുന്നു

ഗൗരി ലങ്കേഷ് വധം: പതിനൊന്നാം പ്രതിക്ക് ക‍ര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഗൗരി ലങ്കേഷ് വധം: പതിനൊന്നാം പ്രതിക്ക് ക‍ര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദിനെതിരെ രണ്ട് തട്ടിപ്പ് കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്തു

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദിനെതിരെ രണ്ട് തട്ടിപ്പ് കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്തു

നവകേരള സദസ്സ്: ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു; നാളെ രണ്ട്‌ മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും

നവകേരള സദസ്സ്: ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു; നാളെ രണ്ട്‌ മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും

വിചാരണ കൂടാതെ ദീർഘകാലം തടവ്‌ ; ഇഡിക്ക്‌ അധികാരമില്ല

വിചാരണ കൂടാതെ ദീർഘകാലം തടവ്‌ ; ഇഡിക്ക്‌ അധികാരമില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021