കോഴിക്കോട്: കോഴിക്കോട് ചെറിയ മാങ്കാവിൽ രണ്ട് ലക്ഷത്തോളം രൂപയുടെ കോപ്പർ വയറുകൾ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കാവ് സ്വദേശി കുറുങ്ങരത്ത് ഹൗസിൽ കൈമൾ എന്ന പേരിൽ അറിയ പെടുന്ന അജ്മലിനെ (28) ആണ് നർകോട്ടിക് സെൽ അസ്സി. കമീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫും, കസബ പൊലീസും ചേർന്ന് പിടികൂടിയത്. മൂന്ന് പേർ ചേർന്നാണ് മോഷണം നടത്തിയതെന്നും പിടിയിലായ അജ്മൽ കേസിലെ പ്രധാനിയാണെന്നും പൊലീസ് വ്യക്തമാക്കി.പുതുതായി നിർമ്മിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ റൂമിനകത്ത് സൂക്ഷിച്ച രണ്ട് ലക്ഷം രൂപയുടെ കോപ്പർ വയറുകളും, ഇരുമ്പു പെപ്പുകളും, ചാനലുകളും ആണ് പ്രതികൾ മോഷ്ടിച്ചത്. ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനാണ് ഇവർ മോഷണം നടത്തിയതെന്നാണ് വിവരം. കസമ്പ സ്റ്റേഷനിൽ മോഷണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിൽ രണ്ടാഴ്ച്ച മുമ്പ് ഇരിങ്ങൽ സ്വദേശി രേവന്ദ് , ഗോവിന്ദപുരം സ്വദേശി കാർത്തിക്ക് എന്നിവർ പിടിയിലായിരുന്നു.
മോഷണം നടത്തിയ സംഘത്തിലെ രണ്ട് പേർ പിടിയിലായതിന് പിന്നാലെ അജ്മലിനെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇയാൾ പൊലീസിനെ വെട്ടിച്ച് പലസ്ഥലങ്ങളിലായി ഒളിച്ച് താമസിക്കുകയായിരുന്നു. ഇയാൾ ലഹരി മരുന്ന് ഉപയോഗിക്കുന്നയാളാണ്. ലഹരി മരുന്ന് വാങ്ങാൻ പണം കണ്ടെത്താനായാണ് മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അഖിലേഷ് കെ , അനീഷ് മൂസേൻവീട്,, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ,അർജുൻ അജിത്ത് , കസബ സ്റ്റേഷനിലെ എസ്.ഐ ജഗ്മോഹൻ, എസ്.ഐ ഷാജി. ഇ.കെ, രാജീവ് കുമാർ പാലത്ത്, സുനിൽകുമാർ , സജേഷ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.