ഭക്ഷണം കഴിച്ചതിന് ശേഷം ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുക, അസിഡിറ്റി തുടങ്ങിയവയൊക്കെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഇത്തരം ദഹന പ്രശ്നങ്ങളെ തടയാന്‍ ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം. ജീരകത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബര്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ വിശപ്പ് കുറയ്ക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കാനും സഹായിക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. അതുപോലെ വിളര്‍ച്ചയെ തടയാനും ജീരക വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. നീര്‍ജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം. ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്‌ക്ക് ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം. . ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.