• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പേരുമാറ്റം : ഇന്ദിരാഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും വെട്ടി

by Web Desk 05 - News Kerala 24
February 13, 2024 : 7:24 pm
0
A A
0
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പേരുമാറ്റം : ഇന്ദിരാഗാന്ധിയെയും നര്‍ഗീസ് ദത്തിനെയും വെട്ടി

ന്യൂഡല്‍ഹി: ‌ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ അഴിച്ചു പണി. ഇന്ദിരാഗാന്ധി, നര്‍ഗീസ് ദത്ത് പുരസ്കാരങ്ങളുടെ പേരുകള്‍ ഒഴിവാക്കി. ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡിന്റെ ക്യാഷ് പ്രൈസിലും മാറ്റങ്ങള്‍ വരുത്തി. മാറ്റങ്ങള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ ഡിസംബറിലാണ് നല്‍കിയതെന്ന് പാനലിലെ അംഗവും ചലച്ചിത്ര സംവിധായകനുമായ പ്രിയദര്‍ശന്‍ പറഞ്ഞു. മികച്ച നവാഗത സംവിധായകന് നല്‍കുന്ന ഇന്ദിരാഗാന്ധി അവാര്‍ഡ് സംവിധായകന്റെ മികച്ച നവാഗത ചിത്രം എന്ന് പുനര്‍നാമകരണം ചെയ്തു. നേരത്തെ നിര്‍മ്മാതാവും സംവിധായകനുമായി വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമായിരിക്കും. ദേശീയ ഉദ്ഗ്രഥനെത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡിനെ മികച്ച ഫീച്ചര്‍ ഫിലിം എന്നു മാത്രമായിരിക്കും ഇനി മുതല്‍ അറിയപ്പെടുക. സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അവാര്‍ഡ് വിഭാഗങ്ങള്‍ ഇനി മുതല്‍ ഒറ്റ വിഭാഗമായിരിക്കും.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് എല്ലാ വര്‍ഷവും ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് നല്‍കുന്ന ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനുള്ള പാരിതോഷികം 10 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി ഉയര്‍ത്തി. സ്വര്‍ണ കമലം അവാര്‍ഡുകള്‍ക്കുള്ള സമ്മാനത്തുക 3 ലക്ഷം രൂപയായും രജത കമലം ജേതാക്കള്‍ക്ക് 2 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു. മികച്ച സിനിമ, അരങ്ങേറ്റ ചിത്രം, മികച്ച എന്റര്‍ടൈന്റ്‌മെന്റ് സിനിമ, സംവിധാനം, കുട്ടികളുടെ സിനിമ എന്നീ വിഭാഗങ്ങളിലാണ് സ്വര്‍ണ കമലം നല്‍കുന്നത്. ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചര്‍ ഫിലിം, മറ്റ് അഭിനയ വിഭാഗങ്ങള്‍, മികച്ച തിരക്കഥ, സംഗീതം തുടങ്ങിയ വിഭാഗങ്ങളിലെ വിജയികള്‍ക്ക് രജത കമലം അവാര്‍ഡും നല്‍കുന്നു.

ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്, സൗണ്ട് ഡിസൈനര്‍, ഫൈനല്‍ മിക്‌സഡ് ട്രാക്കിന്റെ റെക്കോര്‍ഡിസ്റ്റ് എന്നിവരെ ആദരിക്കുന്ന മൂന്ന് ഉപവിഭാഗങ്ങളുള്ള ‘മികച്ച ഓഡിയോഗ്രാഫി’ വിഭാഗം ഇനി മികച്ച ശബ്ദ രൂപകല്‍പ്പന എന്ന വിഭാഗത്തില്‍ ഉള്‍പ്പെടും. ഈ വിഭാഗത്തില്‍ 50,000 രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തിയ സമ്മാനത്തുക സൗണ്ട് ഡിസൈനര്‍ക്ക് നല്‍കും. മികച്ച സംഗീത സംവിധാന വിഭാഗത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, ഇനി മുതല്‍ മികച്ച പശ്ചാത്തല സംഗീതം എന്ന പേരിലാവും അവാര്‍ഡ് നല്‍കുക. പ്രത്യേക ജൂറി അവാര്‍ഡ് നിര്‍ത്തലാക്കുകയും ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ ഫീച്ചര്‍ ഫിലിം, നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗങ്ങളില്‍ രണ്ട് പ്രത്യേക പരാമര്‍ശങ്ങള്‍ നല്‍കാനുള്ള പൂര്‍ണ്ണ വിവേചനാധികാരം ജൂറിക്ക് നല്‍കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ പരിശോധന പൂർത്തിയായി

Next Post

“കാടു നശിച്ചാൽ നാട് നശിക്കും.. കാട്ടു തീ തടയുക ” : കാട്ടു തീ പ്രതിരോധ സന്ദേശ യാത്ര നടത്തി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
“കാടു നശിച്ചാൽ നാട് നശിക്കും.. കാട്ടു തീ തടയുക ” : കാട്ടു തീ പ്രതിരോധ സന്ദേശ യാത്ര നടത്തി

"കാടു നശിച്ചാൽ നാട് നശിക്കും.. കാട്ടു തീ തടയുക " : കാട്ടു തീ പ്രതിരോധ സന്ദേശ യാത്ര നടത്തി

പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു

പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു

കടമെടുപ്പ് പരിധി : കേരളവും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച മറ്റന്നാള്‍

കടമെടുപ്പ് പരിധി : കേരളവും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച മറ്റന്നാള്‍

മലപ്പുറത്ത് കാട്ടാന ആക്രമണം ; യുവാവിന് പരിക്ക്

മലപ്പുറത്ത് കാട്ടാന ആക്രമണം ; യുവാവിന് പരിക്ക്

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്‌പെൻഷൻ പിൻവലിച്ചു

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്‌പെൻഷൻ പിൻവലിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In