ആരോഗ്യകരവും ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് മുളപ്പിച്ച പയർവർഗങ്ങൾ. ശരീരത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറില്‍ അടങ്ങിയിട്ടുണ്ട്. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകള്‍ ഇവയിലുണ്ട്. സ്ഥിരമായുണ്ടാകുന്ന ദഹനക്കേടും വായു കോപവും ഉണ്ടാക്കുന്ന എന്‍സൈമുകളെ തടയുന്നതിനും പയര്‍ മുളപ്പിച്ച് കഴിക്കുന്നതിലൂടെ സഹായിക്കുന്നു. മുളപ്പിച്ച പയറുവർഗ്ഗത്തിൽ ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ നിറഞ്ഞിരിക്കുന്നു.
പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് പയർവർഗങ്ങൾ. പയറിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നുതില്‍ സഹായിക്കുന്നു. ഇന്ന് മിക്കവര്‍ക്കിടയിലും കണ്ടുവരുന്ന പ്രശ്നം കൂടിയാണ് അസിഡിറ്റി. ഇത് ഇല്ലാതാക്കാന്‍ മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഭക്ഷണം വിഘടിപ്പിക്കാന്‍ ഈ എന്‍സൈമുകള്‍ സഹായിക്കുന്നതിനാല്‍ പോഷകങ്ങളുടെ ആഗിരണം സുഗമമാക്കുന്നു.