തിരുവനന്തപുരം> ടെക്നോപാര്‍ക്ക് ജീവനക്കാരനെ കഴക്കൂട്ടത്തെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ക്നോപാര്ക്ക് ഐകണ്‍ കമ്പനിയിലെ ജീവനക്കാരനായ നിഖില്‍ ആന്റണി (30)യെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി.
‘എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല’ എന്ന കുറിപ്പ് മുറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍സുഹൃത്തിന് മെസ്സേജ് അയച്ച ശേഷമാണ് ആത്മഹത്യ ചെയ്തെന്നാണ് വിവരം. പെണ്‍കുട്ടിയാണ് പൊലീസിനെ വിവരം അറിയിച്ചത്.