കോഴിക്കോട്: 47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊടുവള്ളി നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലറെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി നഗരസഭ 12ാം വാർഡംഗം അഹമ്മദ് ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസ് കൊടുവള്ളിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെയാണ് ഉനൈസിനെ പിടികൂടിയത്.
ഇയാളെ ഹൈദരാബാദിലേക്ക് പൊലീസ് കൊണ്ടുപോയി. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷനായ എൻ.എസ്.സി (നാഷണൽ സെക്കുലർ കോൺഫറൻസ്) അംഗമാണ് അഹമ്മദ് ഉനൈസ്.