നെടുമങ്ങാട്: കക്കൂസ് മാലിന്യം ഓടയിൽ ഒഴുക്കാൻ ശ്രമിക്കുന്നതിനിടയിൽ ടാങ്കർ ലോറികളും മൂന്നുപേരും പൊലീസ് പിടിയിൽ. അരുവിക്കര കാച്ചാണിക്ക് സമീപം ഓടയിൽ കരകുളത്ത് നിന്ന് ശേഖരിച്ച കക്കൂസ് മാലിന്യം ഒഴിക്കിവിടാൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്. KL 39D 267, KL 31 D 1836 എന്നീ ടാങ്കർ ലോറികളിലായി കൊണ്ടുവന്ന മാലിന്യം ഒഴിക്കിവിടവെ അരുവിക്കര പൊലീസ് എസ്.ഐമാരായ ഷൈജ, ജയരാജ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
തിരുവനന്തപുരം മണക്കാട് വില്ലേജ് കരമന നെടുങ്കോട് ടി.സി 21/946ൽ പ്രവീൺ (32), വെള്ളായണി വില്ലേജിൽ കല്ലിയൂർ കൃഷ്ണകൃപയിൽ കാർത്തിക് (33) മണക്കാട് വില്ലേജിൽ അനീഷ് (34) എന്നിവരാണ് പിടിയിലായത്. ഇവർ ഒരുമാസം മുമ്പ് ചെറിയകൊണ്ണിക്ക് സമീപം ഇറയാംകോട് തോട്ടിൽ ടാങ്കർ ലോറിയിൽ മാലിന്യം തള്ളാൻ ശ്രമിച്ചിരുന്നു.