തിരുവനന്തപുരം : കേരള കോൺഗ്രസ് എമ്മിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. കേരള കോൺഗ്രസ് (എം) മുന്നണി മര്യാദ പാലിക്കണമെന്ന് വനം മന്ത്രി ആവശ്യപ്പെട്ടു. മുന്നണി മര്യാദ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. പക്വതയോടെ വേണം വിമർശനങ്ങൾ ഉന്നയിക്കാൻ. സാമുദായിക സംഘടനകളുടെ ചട്ടുകമായി കേരള കോൺഗ്രസ് മാണി വിഭാഗം മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.