തിരുവനന്തപുരം : വികസിത കേരളത്തിലേക്ക് ശക്തിപകരുന്നതാണ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച പുതിയ ടീം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. കെ സുരേന്ദ്രന്റെ ടീമിലെ 60% ത്തോളം പേരെ ഉൾക്കൊള്ളിച്ചു. യുവാക്കൾക്കും വിവിധ വിഭാഗത്തിൽപ്പെട്ടവർക്കും പ്രാതിനിധ്യം നൽകി. പെർഫോമൻസ് മാത്രമാണ് ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടതിന്റെ മെറിറ്റെന്നും എസ് സുരേഷ് പറഞ്ഞു. പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടെന്നത് മാധ്യമ സൃഷ്ടിയെന്നും എസ് സുരേഷ് പറഞ്ഞു. പാർട്ടി ചുമതലകൾ വരും പോകും. പാർട്ടിയിൽ അത്യന്തികമായി പ്രവർത്തകൻ ആയിരിക്കുക എന്നതാണ് മുഖ്യം. പാർട്ടി പ്രവർത്തകൻ എന്നതാണ് വലിയ ചുമതല. ബിജെപിയിൽ ഗ്രൂപ്പിസം ഇല്ല. ഇപ്പോൾ പാർട്ടിയിൽ കുറച്ചു കൂടി പ്രഫഷണലിസം ഉണ്ടായെന്നും എസ് സുരേഷ് പറഞ്ഞു.