തിരുവനന്തപുരം : കീമിൽ സർക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് മന്ത്രി ആർ ബിന്ദു. ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണം. എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പുവരുത്താൻ കഴിയുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. അത് കോടതിയിൽ സിംഗിൾ ബെഞ്ച് റദ്ദ് ചെയ്യുകയുണ്ടായി. അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഒരു കോടതിക്കും തള്ളാൻ കഴിയാത്ത തരത്തിൽ ഫോർമുല നടപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. 2012ലെ പ്രക്രിയ അടിസ്ഥാനപ്പെടുത്തി ലിസ്റ്റ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇതിൽ ഇപ്പോൾ സംസ്ഥാന ബോർഡിന്റെറെ കീഴിൽ പഠിച്ച കുട്ടികൾക്ക് പ്രയാസം ഉണ്ടായിട്ടുണ്ട്. അതിന്റെ കാരണം സംസ്ഥാന സർക്കാരിന്റേതാണ് എന്ന തരത്തിൽ തെറ്റായ പ്രചാരണം നടക്കുകയാണ്. സർക്കാർ എടുത്ത തീരുമാനം നടപ്പാക്കാൻ പറ്റിയില്ലല്ലോ എന്ന് മന്ത്രി ചോദിച്ചു.