തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ ഫയല്‍ നീക്കത്തിന്റെ പൂര്‍ണ നിയന്ത്രണം ലഭിക്കാനുള്ള നീക്കവുമായി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. കെല്‍ട്രോണിന് പകരം ഡിജിറ്റല്‍ ഫയല്‍ പ്രോസസിംഗ് ചുമതല ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് നല്‍കാനാണ് ആലോചന. കഴിഞ്ഞദിവസം ഫയല്‍ പ്രോസസിംഗ് ചുമതല തനിക്ക് നല്‍കണമെന്ന വി സിയുടെ ആവശ്യം സ്വകാര്യ ഏജന്‍സി തള്ളിയിരുന്നു. ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട ജോലി കെല്‍ട്രോണാണ് തങ്ങളെ ഏല്‍പ്പിച്ചത്, അതുകൊണ്ടുതന്നെ കെല്‍ട്രോണ്‍ പറയുന്നവര്‍ക്ക് മാത്രമേ ഫയല്‍ അയക്കാന്‍ പറ്റൂ എന്ന നിലപാടാണ് ഏജന്‍സി സ്വീകരിച്ചത്. പിന്നാലെയാണ് സിസ തോമസ് വി സി യായ ഡിജിറ്റല്‍ സര്‍വകലാശാല ചുമതല നല്‍കാന്‍ ആലോചിക്കുന്നത്.