കോഴിക്കോട് : കുറ്റിച്ചിറ കുളത്തിൽ വീണ വിദ്യാര്‍ത്ഥി മരിച്ചു. കുളത്തിൽ കുളിക്കാൻ എത്തിയ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടിയെ പുറത്തെടുത്ത് ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച 9 മണിയോടെയാണ് അപകടം നടന്നത്. നീന്താന്‍ അറിയുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുളത്തില്‍ നീന്താന്‍ എത്തുന്നുണ്ട്. എന്നാല്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.