തിരുവനന്തപുരം: സില്‍വര്‍ലൈന്‍ കല്ലിടലിൽ സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇവിടെ ജനാധിപത്യമാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളെ തള്ളിക്കളയാന്‍ പാടില്ല. സർക്കാർ വിവേകപൂർവം പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.സര്‍ക്കാരിനെ പരസ്യമായി ഉപദേശിക്കുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. അതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സില്‍വർലൈൻ വിരുദ്ധ സമരം ഇന്നും തുടരുകയാണ്.