മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിലെ ദേഹുവിൽ മത്സ്യ-മാംസ വിൽപനക്ക് ഇന്നു മുതൽ നിരോധനം. പുതുതായി ഭരണത്തിലേറിയ ദേഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് നിരോധനമേർപ്പെടുത്താന്‍ തീരുമാനമായത്.ഫെബ്രുവരിയിൽ എല്ലാ പാർട്ടികളും ഐകകണ്ഠേന അംഗീകരിച്ച പ്രമേയമാണ് ഇന്നു മുതൽ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.ദേഹുവിലെ മാംസ-മത്സ്യ വിൽപ്പനക്കാർക്ക് കടകൾ അടച്ചിടാന്‍ മാർച്ച് 31 വരെ കൗൺസിൽ സമയപരിധി നൽകിയിരുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.