മക്ക : 10 ലക്ഷം പേർക്ക് അവസരമുള്ള ഇത്തവണത്തെ ഹജ്ജിൽ എട്ടരലക്ഷം വിദേശതീർഥാടകരെ അനുവദിക്കുമെന്നു സൗദി അറേബ്യ അറിയിച്ചു. സൗദിയിലുള്ള സ്വദേശികളും പ്രവാസികളുമാകും ശേഷിക്കുന്ന ഒന്നരലക്ഷം പേർ.
ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും ക്വോട്ട നിശ്ചയിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. കോവിഡിനെ തുടർന്ന് 2 വർഷം ആഭ്യന്തര തീർഥാടകർക്കു മാത്രമായിരുന്നു അവസരം. കോവിഡ് കുറഞ്ഞതിനെ തുടർന്ന് തീർഥാടകരുടെ എണ്ണം നിയന്ത്രിതമായി ഉയർത്തുകയായിരുന്നു.
സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സീൻ എടുത്ത 65 വയസ്സ് കവിയാത്തവർക്കാണ് ഇത്തവണ അനുമതി. വിദേശ തീർഥാടകർ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം.