പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എസ്ഡിപിഐ സ്വാധീനമേഖലകളില്‍ പൊലീസ് പരിശോധന. വീടുകളിലും പാര്‍ട്ടി ഓഫിസുകളിലും പരിശോധന തുടരുകയാണ്. കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാമ്പി സ്വദേശിയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി.
എസ്ഡിപിഐ സ്വാധീനമേഖലയാണ് പട്ടാമ്പിയും പരിസര പ്രദേശങ്ങളും. അവിടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യത്തിന് ശേഷം പ്രതികൾ പട്ടാമ്പിയിലെത്തി ഒളിച്ചുതാമസിച്ചതായും വിവരമുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
പരിശോധന നടത്തുന്ന പ്രദേശങ്ങളിലെ പലരും ഒളിവിലാണ്. അക്രമസംഭവങ്ങൾ ഉണ്ടാകുമെന്നോ പൊലീസിനെ ഭയന്നോ ആകാം ഇവർ പോയതെന്ന് കരുതുന്നു. പട്ടാമ്പി പരിസരത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.