മലപ്പുറം: പാലക്കാട്ടെ സുബൈറിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ സമൂഹ്യ മാധ്യമത്തിൽ പോപ്പുലർ ഫ്രണ്ടിനെ പിന്തുണച്ച സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിനെതിരെ നടപടിക്ക് ശുപാർശ. മലപ്പുറം വഴിക്കടവ് ലോക്കൽ കമ്മറ്റിയംഗം സര്‍ഫുദ്ദീന്‍ കറളിക്കാടിനെതിരെയാണ് നടപടിക്ക് ലോക്കൽ കമ്മിറ്റി ശുപർശ നൽകിയത്. പാലക്കാട്ടെ സുബൈറിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന കമന്റിനെ പിന്തുണച്ചതിനാണ് നടപടി.