സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ബോക്സിങ് ഡേയില്‍ സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട്ട് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. ടീമിന്റെ പരിശീലകനായി ചുമതലയേറ്റ രാഹുല്‍ ദ്രാവിഡിന്റെ ആദ്യ വിദേശപര്യടനമാണിത്. ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ആദ്യ ഇലവനില്‍ ഇടം ലഭിച്ചിട്ടുണ്ട്. നാല് പേസര്‍മാരും ഒരു സ്പിന്നറുമടക്കം അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരോടൊപ്പം ഏക സ്പിന്നറായി ആര് അശ്വിന് ഉള്‍പ്പെടുത്തി.
ടീം ഇന്ത്യ : കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, ആര് അശ്വിന്, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.
ടീം ദക്ഷിണാഫ്രിക്ക : ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, കീഗന്‍ പീറ്റേഴ്സണ്, റാസി വാന്‍ ഡര് ഡസ്സന്, തെംബ ബവൂമ, ക്വിന്റണ്‍ ഡി കോക്ക്, വിയാന്‍ മള്‍ഡര്‍, മാര്‍കോ ജാന്സണ്, കേശവ് മഹാരാജ്, കഗിസോ റബാദ, ലുംഗി എന്‍ഗിഡി.