തിരുവനന്തപുരം: സിനിമ മേഖലയിൽ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊഴിൽ സംഘടനക്ക് രൂപം നൽകി. സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ എന്നാകും ഇതിെൻറ പേര്. അഭിനേതാക്കൾ മുതൽ ലൈറ്റ് ബോയ് വരെയുള്ളവർക്ക് ഇതിൽ അംഗത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സിനിമ മേഖലയിലെ തൊഴിൽ സംബന്ധമായ അംഗങ്ങളുടെ എല്ലാ വിഷയങ്ങളിലും സംഘടന ഇടപെടും. സിനിമ പ്രവർത്തകരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകും. സിനിമ രജിസ്ട്രേഷൻ മുതൽ റിലീസിങ് വരെ എല്ലാ കാര്യങ്ങളിലും സർക്കാർ നിയന്ത്രണം വേണമെന്നും കുറഞ്ഞ മുതൽ മുടക്കിൽ നിർമിക്കുന്ന വലിയ താരങ്ങളില്ലാത്തവരുടെ ചിത്രങ്ങൾ തിയറ്റർ റിലീസിങ്ങിനും ഒ.ടി.ടി സൗകര്യങ്ങൾ ഒരുക്കണം.