കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നിര്‍ണായക പരമാര്‍ശവുമായി ഹൈക്കോടതി.അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലങ്കില്‍ പ്രോസിക്യൂഷനും ദോഷകരമാകും.ഇത് അന്വോഷണ ഉദ്യോഗസ്ഥന്‍റെ വീഴ്ചയായി കണക്കാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നോയെന്ന് അറിയണമെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതിയുറപ്പാവില്ലെന്നും നടിയുടെ നിലപാട് കോടതിയില്‍ വ്യക്തമാക്കി. ഹർജിയിൽ ദിലീപിനെ കക്ഷി ചേര്‍ത്തു.
വിചാരണ വൈകിപ്പിക്കാനാണ് കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെടുന്നതെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ വാദിച്ചു.പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ പുതുതായി ഒന്നുമില്ല. മൂന്ന് ദിവസം മതി മെമ്മറി കാര്‍ഡ് പരിശോധിക്കാനെന്ന് പ്രോസികൂഷന്‍ വ്യക്തമാക്കി.മെമ്മറികാര്‍ഡ് പരിശോധിക്കണമെന്ന ക്രൈബ്രാഞ്ചിന്‍റെ ഹരജി ജസ്റ്റിസ് ബച്ചുകുര്യന്‍ തോമസ് വിധി പറയാന്‍ മാറ്റി.