തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് വര്ദ്ദിപ്പിക്കണമെന്ന ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യൂണിയനുകളുടെ ആവശ്യം പരിഗണിക്കും. നിരക്ക് വര്‍ദ്ദന സംബന്ധിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയെ മന്ത്രി ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. പണിമുടക്കില്‍ നിന്ന് പിന്മാറണെന്ന് സംഘടനകളോട് മന്ത്രി അഭ്യര്‍ത്ഥിക്കുന്നു. മന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു.