നെടുങ്കണ്ടം: ഗ്രീന്‍ ട്രൈബ്യുണില്‍ നിലവിലില്ലാത്ത കേസിന്റെ പേരില്‍ സിപിഐ ജില്ലാ സമ്മേളനദിനത്തില്‍ ദേവികുളം താലൂക്കിൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാജന് രംഗത്ത്. ഹർത്താൽ പ്രഖ്യാപിച്ച ഇരുട്ടിന്റെ ശക്തികളെ ജനങ്ങള്‍ നേരിടുമെന്ന് ജില്ലാ സെക്രട്ടറി കട്ടപ്പനയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
അതിജീവന പോരാട്ടവേദിയും ജില്ലയിലെ ചില കര്‍ഷക കൂട്ടായ്മകളും സിപിഐയെ പൊതുമാധ്യമത്തിലൂടെ അപമാനിക്കാന്‍ നിരന്തരം നുണപ്രചരണങ്ങള്‍ ദൃശ്യ പത്രമാധ്യമത്തിലൂടെയും അഴിച്ചുവിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാസം 27 ാം തിയതിയാണ് സിപിഐ സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. അതേദിവസം പ്രാദേശിക സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചതാണ് സിപിഐ ജില്ലാ സെക്രട്ടറിയെ പ്രകോപിപ്പിച്ചത്.