• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അയൽപക്കത്തും ഭിന്നത: തമിഴ്നാട്ടിൽ ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് രൂക്ഷം

by Web Desk 04 - News Kerala 24
August 19, 2022 : 9:19 pm
in India, News
Reading Time: 1 min read
0
A A
0
അയൽപക്കത്തും ഭിന്നത: തമിഴ്നാട്ടിൽ ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് രൂക്ഷം

ചെന്നൈ: കേരളത്തിൽ നടക്കുന്ന സർക്കാർ ഗവർണർ പോരിന്‍റെ ഏതാണ്ട് തനിയാവർത്തനമാണ് തമിഴ്നാട്ടിലുംനടക്കുന്നത്. സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരംസർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ ഏപ്രിൽ മാസത്തിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതേവരെഅതിൽ ഒപ്പുവച്ചിട്ടില്ല. ഈ ബിൽ പരിഗണനയിലിരിക്കെ തന്നെ ഗവർണർ ആർ.എൻ.രവി മൂന്ന് സ‍ര്‍വ്വകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ചു.

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് സർവകലാശാല വൈസ് ചാൻസലർമാരെ തീരുമാനിക്കാൻകഴിയാത്ത നിലയാണ്. ഇത് സർവകലാശാലകളിൽ ഭരണപരമായ തടസ്സമുണ്ടാക്കുന്നു. ജനാധിപത്യമൂല്യങ്ങൾക്ക് വിരുദ്ധമാണിത് – ഏതാനും ആഴ്ചകൾക്ക് മുൻപിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞതാണിത്.

മാസങ്ങളായി തമിഴ്നാട് സർക്കാരുമായി ഇടഞ്ഞുനിൽക്കുകയാണ് ഗവർണർ ആർ.എൻ.രവി. ഒരു ഘട്ടത്തിൽഗവർണറുടെ പരിപാടികൾ മന്ത്രിമാർ ബഹിഷ്കരിക്കുന്ന നില വരെ എത്തിയിരുന്നു. ഗവർണർ പങ്കെടുക്കുന്നപരിപാടികളിൽ ഡിഎംകെയുടെ മാതൃസംഘടനയായ ദ്രാവിഡർ കഴകത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവുംസംഘടിപ്പിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് അളഗപ്പ സർവകലാശാല, മനോൻമണ്യം സുന്ദരനാർസർവകലാശാല, തിരുവള്ളുവർ സർവകലാശാല എന്നിവിടങ്ങളിൽ ഗവർണർ വിസിമാരെ നിയമിച്ചത്. ഇവരുടെനിയമനക്കാര്യം രാജ്ഭവൻ സർക്കാരുമായി കൂടിയാലോചിച്ചില്ലെന്നാണ് വിവരം.

സംസ്ഥാനത്തെ 13 സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാനസർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. എന്നാൽ ഇതടക്കം 21 ബില്ലുകളിൽ ഒപ്പുവയ്ക്കാതെ ഗവർണർ വച്ചുനീട്ടുകയാണ്. കഴിഞ്ഞ ദിവസം ഗവർണറെ നേരിൽക്കണ്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഭരണഘടനയുടെ ആത്മാവും തമിഴ്നാട്ടിലെ ജനങ്ങളുടെ ഇച്ഛയുംസംരക്ഷിക്കാൻ ബില്ലുകളിൽ ഒപ്പുവയ്ക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മൂന്ന് വിസിമാരെനിയമിച്ചുകൊണ്ട് വിട്ടുകൊടുക്കാനില്ല എന്ന സന്ദേശമാണ് ഗവർണർ നൽകിയത്.

നിയമനത്തിന് തൊട്ടുപിന്നാലെ പുതിയ മൂന്ന് വൈസ് ചാൻസലർമാരെയും മുഖ്യമന്ത്രി സ്റ്റാലിൻ തന്‍റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിയും ചീഫ് സെക്രട്ടറി വി.ഇരൈ അൻപുംകൂടിക്കാഴ്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഗവർണറെ അറിയിക്കാതെ ഉന്നത വിദ്യാഭ്യാസമന്ത്രി സംസ്ഥാനസർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചിരുന്നു. മധുര കാമരാജ് സർവകലാശാലയുടെബിരുദ ദാനച്ചടങ്ങ് ഗവർണർ രാഷ്ട്രീയവൽക്കരിച്ചു എന്നാരോപിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ചടങ്ങ്ബഹിഷ്കരിച്ചതും അടുത്തിടെയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച് മത്സ്യബന്ധന ബോട്ട് മുങ്ങി; 18 മത്സ്യത്തൊഴിലാളികളെ കാണാതായി

Next Post

കോടതികൾ സ്ത്രീനീതിക്കൊപ്പം നിൽക്കണം: പുരോഗമന കലാസാഹിത്യ സംഘം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോടതികൾ സ്ത്രീനീതിക്കൊപ്പം നിൽക്കണം: പുരോഗമന കലാസാഹിത്യ സംഘം

കോടതികൾ സ്ത്രീനീതിക്കൊപ്പം നിൽക്കണം: പുരോഗമന കലാസാഹിത്യ സംഘം

കേരളത്തിലടക്കം ലൈംഗിക പങ്കാളികൾ കൂടുതൽ സ്ത്രീകൾക്ക്: ദേശീയ സർവേ

കേരളത്തിലടക്കം ലൈംഗിക പങ്കാളികൾ കൂടുതൽ സ്ത്രീകൾക്ക്: ദേശീയ സർവേ

സിവിക് ചന്ദ്രന്റെ ജാമ്യം: കോടതി പരാമര്‍ശം ആശങ്കകള്‍ ഉയര്‍ത്തുന്നതെന്ന് സിപിഎം

സിവിക് ചന്ദ്രന്റെ ജാമ്യം: കോടതി പരാമര്‍ശം ആശങ്കകള്‍ ഉയര്‍ത്തുന്നതെന്ന് സിപിഎം

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

ഒരുവർഷം ക്ലർക്ക്, ഇനി ഗസറ്റഡ്; പഴ്സനൽ സ്റ്റാഫിന്റെ ശമ്പളം കൂട്ടി മന്ത്രി ശിവൻകുട്ടി

ഒരുവർഷം ക്ലർക്ക്, ഇനി ഗസറ്റഡ്; പഴ്സനൽ സ്റ്റാഫിന്റെ ശമ്പളം കൂട്ടി മന്ത്രി ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021