• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹാഷിഷ് ഓയിലുമായി പിടിയിലായ കേസില്‍ ഒളിവിൽ പോയ 34കാരനെ പിടികൂടിയത് 3.5കിലോ കഞ്ചാവുമായി

by Web Desk 06 - News Kerala 24
July 13, 2024 : 9:24 am
in Kerala, News
0
A A
0
ഹാഷിഷ് ഓയിലുമായി പിടിയിലായ കേസില്‍ ഒളിവിൽ പോയ 34കാരനെ പിടികൂടിയത് 3.5കിലോ കഞ്ചാവുമായി

തൃശൂര്‍: ഏഴുകിലോ ഹാഷിഷ് ഓയിലുമായി പിടിയിലായ കേസില്‍ ഒളിവിലായിരുന്നയാളെ മൂന്നര കിലോ കഞ്ചാവും 75 ഗ്രാം എം.ഡി.എം.എയും മൂന്ന് ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂര്‍ ഡാന്‍സാഫ് ടീമും വാടാനപ്പള്ളി പൊലീസും ചേര്‍ന്ന് പിടികൂടി. മാള ഗുരുതിപ്പാല അണ്ണനല്ലൂര്‍ കോട്ടുകര വിശാല്‍ (34) ആണ് അറസ്റ്റിലായത്.തൃശൂര്‍ റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാളുകളായി നടത്തിയ അന്വേഷണത്തില്‍ തളിക്കുളം ഹൈസ്‌കൂള്‍ പരിസരത്തുനിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.

തീരദേശത്തെ വിദ്യാര്‍ഥികള്‍ക്ക് വില്പന നടത്തുന്ന മൊത്ത കച്ചവടക്കാരെ ലക്ഷ്യമാക്കിയാണ് ഇയാള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്നും ഇവ കൈമാറാന്‍ കാത്തുനില്‍ക്കുമ്പോഴാണ് പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. വാടാനപ്പള്ളി പൊലീസ് ഏഴ് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പ്രധാന പ്രതിയായ ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മാള പൊലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍പ്പെട്ട വിശാല്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. എറണാകുളം, തൃശൂര്‍ ജില്ലകളിലെ കഞ്ചാവ് മൊത്ത കച്ചവടക്കാരില്‍ പ്രധാനിയുമാണ്. ആര്‍ക്കെല്ലാമാണ് ഇയാള്‍ കഞ്ചാവും എം.ഡി.എം.എയും വില്‍പ്പന നടത്തുന്നതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ വാടാനപ്പള്ളി എസ്. എച്ച്.ഒ. ബിനു, എസ്.ഐ മാരായ ശ്രീലക്ഷ്മി, മുഹമ്മദ് റാഫി, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് എസ്.ഐമാരായ സി.ആര്‍. പ്രദീപ്, പി. ജയകൃഷ്ണന്‍, ടി.ആര്‍. ഷൈന്‍, ഡാന്‍സാഫ് അംഗങ്ങളായ ലിജു ഇയ്യാനി, സൂരജ് വി. ദേവ്, പി.എക്‌സ്. സോണി, എം.വി. മാനുവല്‍, നിഷാന്ത്, കെ.ജെ. ഷിന്റോ, വാടാനപ്പള്ളി പൊലീസ് സീനിയര്‍ സി.പി.ഒ. മനോജ് അലി, സി.പി.ഒ. ജിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് ലഹരി പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശ്ശൂരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്: 100 പേരില്‍ നിന്നായി തട്ടിപ്പ് നടത്തിയത് 10 കോടി

Next Post

സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി യോ​ഗം ഇന്ന്; പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി യോ​ഗം ഇന്ന്; പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യും

സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി യോ​ഗം ഇന്ന്; പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യും

ആലപ്പുഴയിൽ ആംബുലൻസ് തടഞ്ഞ സംഭവം; അപകടകരമായ ഡ്രൈവിം​ഗ്; കേസെടുത്ത് മോട്ടോർവാഹന വകുപ്പ്

ആലപ്പുഴയിൽ ആംബുലൻസ് തടഞ്ഞ സംഭവം; അപകടകരമായ ഡ്രൈവിം​ഗ്; കേസെടുത്ത് മോട്ടോർവാഹന വകുപ്പ്

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു: ലക്ഷണങ്ങളുമായി 14 പേർ ചികിത്സ തേടി: ജാഗ്രതാ നിർദ്ദേശം

നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ 11 പേർക്ക് കോളറ; ഉറവിടം കണ്ടെത്താനാവാത്തത് തിരിച്ചടി, ജാഗ്രത വേണം

പരീക്ഷണ പറക്കലിനിടെ വനമേഖലയിലേക്ക് കൂപ്പുകുത്തി, റഷ്യൻ യാത്രാ വിമാനത്തിലെ എല്ലാവരും കൊല്ലപ്പെട്ടു

പരീക്ഷണ പറക്കലിനിടെ വനമേഖലയിലേക്ക് കൂപ്പുകുത്തി, റഷ്യൻ യാത്രാ വിമാനത്തിലെ എല്ലാവരും കൊല്ലപ്പെട്ടു

ഗൈനക്കോളജി വാർഡിലെത്തിയ അജ്ഞാത യുവതി മരുന്ന് കുത്തിവച്ചു പിന്നാലെ ഗുരുതരാവസ്ഥയിലായി 25കാരി

'ഷെഡ്യൂൾ എക്‌സ്' മരുന്നുകൾ 'ഷെഡ്യൂൾ എച്ച്' എന്ന് ലേബൽ ചെയ്ത് വിൽപ്പന; മരുന്നു കമ്പനിക്കെതിരെ കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021