• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന പരാതിയിൽ സതിയമ്മക്കെതിരെ കേസ്​

by Web Desk 04 - News Kerala 24
August 26, 2023 : 10:05 pm
in Kerala, News
0
A A
0
വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന പരാതിയിൽ സതിയമ്മക്കെതിരെ കേസ്​

കോട്ടയം: പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിൽ വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന പരാതിയില്‍ സതിയമ്മക്കെതിരെ കേസ്​. താൽക്കാലിക സ്വീപ്പർ ജീവനക്കാരിയായിരുന്ന പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ സതിയമ്മക്കെതിരെ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കോട്ടയം ഈസ്റ്റ് പൊലീസ്​ കേസെടുത്തിരിക്കുന്നത്. പുതുപ്പള്ളി ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോൾ, പ്രസിഡന്‍റ്​ ജാനമ്മ, വെറ്ററിനറി സെന്‍റർ ഫീൽഡ് ഓഫിസർ ബിനു എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്​.

രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ലിജിമോളാണ് സതിയമ്മക്കെതിരെ പരാതി നല്‍കിയത്. പുതുപ്പള്ളി വെറ്ററിനറി സെന്‍ററിൽ ജോലി ചെയ്തിട്ടില്ലെന്നും ഒപ്പിടുകയോ വേതനം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നുമാണ് ലിജിമോളുടെ പരാതിയിൽ പറഞ്ഞിരുന്നത്.

വാർത്താചാനലിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് നല്ലത്​ പറഞ്ഞതിന്​​ താൽക്കാലിക ജീവനക്കാരിയായ സതിയമ്മയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയെന്നായിരുന്നു യു.ഡി.എഫ്​ ആരോപണം. ഇത്​ വൻ രാഷ്ട്രീയ വിവാദമായതോടെ മൃഗസംരക്ഷണവകുപ്പ്​ മന്ത്രിയടക്കം വിശദീകരണവുമായി രംഗത്തെത്തി. സതിയമ്മയല്ല, മറിച്ച് ലിജിമോളാണ്​ മൃഗാശുപത്രിയിലെ ജോലിക്കാരിയെന്നായിരുന്നു മന്ത്രി വ്യക്​തമാക്കിയത്​.

ആളുമാറിയാണ് സതിയമ്മ ജോലി ചെയ്തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ നീക്കം ചെയ്തതെന്നുമായിരുന്നു മന്ത്രിയുടെ വാദം. വിഷയത്തിൽ സി.പി.എം നേതൃത്വവും ഇടപെട്ടിരുന്നു. സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിൽ ലിജിമോൾ വാർത്തസമ്മേളനവും നടത്തി. എന്നാൽ, താനും ലിജിമോളും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണെന്നും ആറു മാസം വീതം ഊഴംവെച്ചാണ് സ്വീപ്പർ ജോലി ചെയ്തിരുന്നതെന്നും സതിയമ്മ പറഞ്ഞിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉള്ള ലിജിമോൾ തന്‍റെ വീട്ടിലെ അവസ്ഥ കൂടി മനസ്സിലാക്കി ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. ഈ വാദം ലിജിമോൾ വാർത്തസമ്മേളനത്തിൽ തള്ളി. തുടർന്ന്​ ഇവർ പൊലീസിൽ പരാതിയും നൽകുകയായിരുന്നു. കുടുംബശ്രീ നിർദേശിക്കുന്നവരെയാണ്​ മൃഗാശുപത്രിയിൽ സ്വീപ്പർ ജോലിയിൽ നിയമിക്കുന്നത്​.

അതേസമയം, കേസിനെ ഭയമില്ലെന്നും നിയമപരമായി നേരിടുമെന്നും​ സതിയമ്മ പറഞ്ഞു. ആൾമാറാട്ടം നടത്തിയിട്ടില്ല. സത്യസന്ധമായാണ്​ ജോലി ചെയ്തത്. ലിജിമോളുടെ സമ്മതത്തോടെയാണ്​ ജോലി ചെയ്തത്​. താൻ ജോലി ചെയ്യുന്ന കാര്യം എല്ലാവർക്കും അറിയാമായിരുന്നുവെന്നും അവർ പറഞ്ഞു​. സതിയമ്മക്ക്​ പിന്തുണ നൽകുമെന്ന്​ കോൺഗ്രസ്​ നേതൃത്വവും വ്യക്​തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വി.എസ്.എസ്.സി പരീക്ഷ കോപ്പിയടി: മുഖ്യആസൂത്രകരടക്കം ഹരിയാനയിൽ പിടിയിൽ

Next Post

വന്ദേഭാരതിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ; വേഗമേറിയ ഗതാഗത സംവിധാനങ്ങളുടെ കാര്യത്തിൽ കേരളം പിന്നിൽ -മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വന്ദേഭാരതിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ; വേഗമേറിയ ഗതാഗത സംവിധാനങ്ങളുടെ കാര്യത്തിൽ കേരളം പിന്നിൽ -മുഖ്യമന്ത്രി

വന്ദേഭാരതിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ; വേഗമേറിയ ഗതാഗത സംവിധാനങ്ങളുടെ കാര്യത്തിൽ കേരളം പിന്നിൽ -മുഖ്യമന്ത്രി

വാഹനങ്ങളുടെ വേഗത: വി.ഐ.പികൾക്കും വി.വി.ഐ.പികൾക്കും ഒരിളവുമില്ലെന്ന്

വാഹനങ്ങളുടെ വേഗത: വി.ഐ.പികൾക്കും വി.വി.ഐ.പികൾക്കും ഒരിളവുമില്ലെന്ന്

തല്ലേറ്റവനെ തല്ലിയവരെ കൊണ്ട് ആലിംഗനം ചെയ്യിച്ചു; അധ്യാപിക വിതറിയ കനലിൽ വെള്ളമൊഴിച്ച് ടിക്കായത്ത്

തല്ലേറ്റവനെ തല്ലിയവരെ കൊണ്ട് ആലിംഗനം ചെയ്യിച്ചു; അധ്യാപിക വിതറിയ കനലിൽ വെള്ളമൊഴിച്ച് ടിക്കായത്ത്

ട്രഷറി നിയന്ത്രണം: ധനസ്ഥിതി നോക്കി അടുത്തമാസം ഇളവ് നൽകുമെന്ന് ധനമന്ത്രി

ട്രഷറി നിയന്ത്രണം: ധനസ്ഥിതി നോക്കി അടുത്തമാസം ഇളവ് നൽകുമെന്ന് ധനമന്ത്രി

അമേരിക്കയിൽ സുഹൃത്ത് വെടിവെച്ച് കൊന്ന മകളുടെ മൃതദേഹം കാത്ത് കണ്ണീരോടെ കുടുംബം

അമേരിക്കയിൽ സുഹൃത്ത് വെടിവെച്ച് കൊന്ന മകളുടെ മൃതദേഹം കാത്ത് കണ്ണീരോടെ കുടുംബം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021