• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വന്ദേഭാരതിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ; വേഗമേറിയ ഗതാഗത സംവിധാനങ്ങളുടെ കാര്യത്തിൽ കേരളം പിന്നിൽ -മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
August 26, 2023 : 10:07 pm
in Kerala, News
Reading Time: 1 min read
0
A A
0
വന്ദേഭാരതിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ; വേഗമേറിയ ഗതാഗത സംവിധാനങ്ങളുടെ കാര്യത്തിൽ കേരളം പിന്നിൽ -മുഖ്യമന്ത്രി

തിരുവനന്തപുരം: യാത്രാസമയം ഏറ്റവും കൂടുതൽ വേണ്ടിവരുന്ന സംസ്ഥാനമാണ്‌ കേരളമെന്നും നമ്മുടെ ഗതാഗതസംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെ അപേക്ഷിച്ച്‌ 40 ശതമാനത്തോളം താഴെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പലകാര്യങ്ങളിലും നാം മുന്നിലാണെങ്കിലും ഈ കാര്യത്തിൽ പിറകിലാണെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം നഗരസഭയുടെയും സ്‌മാർട്ട്‌സിറ്റി പദ്ധതിയുടെയും ഭാഗമായി പുറത്തിറക്കുന്ന 60 ഇലക്‌ട്രിക്‌ ബസുകളുടെ കെ.എസ്​.ആർ.ടി.സി സ്വിഫ്‌റ്റി​ന്‍റെ രണ്ട്‌ ഹൈബ്രിഡ്‌ ബസുകളുടെയും ഫ്ലാഗ്‌ ഓഫ്‌ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.നൂതനമായ ഗതാഗത സംവിധാനങ്ങൾ ആർക്കാണ്‌ വേണ്ടതെന്ന്‌ ചില കോണുകളിൽനിന്ന്‌ ചോദ്യങ്ങൾ ഉയരുന്ന കാലംകൂടിയാണിത്‌.

‘അതിന്‌ എത്രപേരാണ്‌ യാത്ര ചെയ്യുക, എന്തിനാണ്‌ അതിനായി പണം ചെലവഴിക്കുന്നത്‌’ എന്നെല്ലാം ചോദിക്കുന്നവരുമുണ്ട്​. അവ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങൾക്കിടയിൽ എങ്ങനെയെല്ലാം പരിഭ്രാന്തിയുണ്ടാക്കാൻ കഴിയുമോ ആ ശ്രമങ്ങളെല്ലാം ഇക്കൂട്ടർ നടത്തുകയാണ്‌. കുറച്ചുമാസങ്ങൾക്ക്‌ മുമ്പാണ്‌ വന്ദേഭാരത്‌ ട്രെയിൻ കേരളത്തിൽ ഓടിത്തുടങ്ങിയത്‌. അതിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്‌ എല്ലാവർക്കും ടിക്കറ്റ്‌ കിട്ടാത്ത അവസ്ഥയാണ്‌. അത്രയും ആളുകൾ വേഗമേറിയ സംവിധാനം ഉപയോഗിക്കുകയാണ്‌.

ആധുനിക സമൂഹങ്ങൾക്ക്‌ ഒഴിച്ചുകൂടാൻ കഴിയാത്തതാണ്‌ വേഗമേറിയ ഗതാഗത സംവിധാനങ്ങൾ. അതോടൊപ്പം ആ ഒരുക്കുന്ന കാര്യങ്ങൾ പരിസ്ഥിതി സൗഹൃദമാണെന്ന്‌ ഉറപ്പുവരുത്തുകയും വേണം. കേരളം അതിവേഗം നഗരവത്​കരിക്കപ്പെടുകയാണ്​. നവകേരള നഗരനയം നടപ്പാക്കുന്നതിനായി കമീഷൻ രൂപവത്​കരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ നഗരങ്ങൾക്കായുള്ള മാസ്‌റ്റർ പ്ലാൻ തയാറാക്കുന്നതിന്‌ അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധേയരായവരുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന പരാതിയിൽ സതിയമ്മക്കെതിരെ കേസ്​

Next Post

വാഹനങ്ങളുടെ വേഗത: വി.ഐ.പികൾക്കും വി.വി.ഐ.പികൾക്കും ഒരിളവുമില്ലെന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാഹനങ്ങളുടെ വേഗത: വി.ഐ.പികൾക്കും വി.വി.ഐ.പികൾക്കും ഒരിളവുമില്ലെന്ന്

വാഹനങ്ങളുടെ വേഗത: വി.ഐ.പികൾക്കും വി.വി.ഐ.പികൾക്കും ഒരിളവുമില്ലെന്ന്

തല്ലേറ്റവനെ തല്ലിയവരെ കൊണ്ട് ആലിംഗനം ചെയ്യിച്ചു; അധ്യാപിക വിതറിയ കനലിൽ വെള്ളമൊഴിച്ച് ടിക്കായത്ത്

തല്ലേറ്റവനെ തല്ലിയവരെ കൊണ്ട് ആലിംഗനം ചെയ്യിച്ചു; അധ്യാപിക വിതറിയ കനലിൽ വെള്ളമൊഴിച്ച് ടിക്കായത്ത്

ട്രഷറി നിയന്ത്രണം: ധനസ്ഥിതി നോക്കി അടുത്തമാസം ഇളവ് നൽകുമെന്ന് ധനമന്ത്രി

ട്രഷറി നിയന്ത്രണം: ധനസ്ഥിതി നോക്കി അടുത്തമാസം ഇളവ് നൽകുമെന്ന് ധനമന്ത്രി

അമേരിക്കയിൽ സുഹൃത്ത് വെടിവെച്ച് കൊന്ന മകളുടെ മൃതദേഹം കാത്ത് കണ്ണീരോടെ കുടുംബം

അമേരിക്കയിൽ സുഹൃത്ത് വെടിവെച്ച് കൊന്ന മകളുടെ മൃതദേഹം കാത്ത് കണ്ണീരോടെ കുടുംബം

‘നദീം വിതുമ്പുന്നുണ്ടായിരുന്നു, എനിക്കും അപ്പോൾ സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല’; വൈകാരിക കുറിപ്പുമായി ശശി തരൂർ

‘നദീം വിതുമ്പുന്നുണ്ടായിരുന്നു, എനിക്കും അപ്പോൾ സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല’; വൈകാരിക കുറിപ്പുമായി ശശി തരൂർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021