• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തൊഴിൽ പെർമിറ്റ് പുതുക്കിയില്ല; ഫ്രഞ്ച് മാധ്യമപ്രവർത്തകൻ സെബാസ്റ്റ്യൻ ​ഫ്രാൻസിസ് ഇന്ത്യ വിട്ടു

by Web Desk 04 - News Kerala 24
June 20, 2024 : 4:28 pm
in India, News
Reading Time: 1 min read
0
A A
0
തൊഴിൽ പെർമിറ്റ് പുതുക്കിയില്ല; ഫ്രഞ്ച് മാധ്യമപ്രവർത്തകൻ സെബാസ്റ്റ്യൻ ​ഫ്രാൻസിസ് ഇന്ത്യ വിട്ടു

ന്യൂഡൽഹി: കേന്ദ്രസർക്കാർ തൊഴിൽ പെർമിറ്റ് പുതുക്കി നൽകാത്തതിനാൽ 13 വർഷമായി ഇന്ത്യയിൽ ​ജോലി ​ചെയ്തിരുന്ന ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ ​സെബാസ്റ്റ്യൻ ഫ്രാൻസിസ് രാജ്യംവിട്ടു. മാർച്ച് ഏഴിനാണ് വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് ഇദ്ദേഹത്തിന് വിവരം ലഭിച്ചത്. അതേസമയം ഫ്രാൻസിസിന് വർക് പെർമിറ്റ് പുതുക്കി നൽകാത്തതിന് സർക്കാർ കാരണം വിശദീകരിച്ചിരുന്നില്ല. 2021 മാർച്ച് മുതലാണ് ഒ.സി.ഐ വിസയുള്ള വിദേശ മാധ്യമ പ്രവർത്തരായി തൊഴിൽ പെർമിറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ നിയമം ​കൊണ്ടുവന്നത്.

ഇന്ത്യയിൽ ജോലി ചെയ്യുന്ന വിദേശ മാധ്യമപ്രവർത്തകരുടെ നിലനിൽപ് വെല്ലുവിളിയിലാണെന്ന് ഇത് സൂചിപ്പിക്കുന്നതെന്ന് മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദ കമ്മിറ്റി ടു ​പ്രൊട്ടക്റ്റ് ജേണലിസ്റ്റ്(സി.പി.ജെ) അഭിപ്രായപ്പെട്ടു.എത്രയും വേഗം സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ വർക് പെർമിറ്റ് പുതുക്കി നൽകണമെന്നും മാധ്യമപ്രവർത്തകർക്ക്​ ജോലി ചെയ്യാൻ തടസ്സം സൃഷ്ടിക്കുന്ന നിയമപരമായ സാ​ങ്കേതിക നൂലാമാലകൾ ഇല്ലാതാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെ വിദേശമാധ്യമപ്രവർത്തകർക്ക് ഇവിടെ ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

റേഡിയോ ഫ്രാൻസ് ഇന്റർനാഷനൽ, റേഡിയോ ഫ്രാൻസ്, ലി​ബറേഷൻ തുടങ്ങി നിരവധി ഫ്രഞ്ച്, ബെൽജിയം വാർത്ത മാധ്യമ സ്ഥാപനങ്ങൾക്കു വേണ്ടി ജോലി ചെയ്തിട്ടുണ്ട് സെബാസ്റ്റ്യൻ ഫ്രാൻസിസ്. താനൊരിക്കലും അനുമതി വാങ്ങാതെ നിരോധിത-സംരക്ഷിത മേഖലകളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പോയിട്ടില്ലെന്നും എപ്പോഴും നിയമങ്ങൾക്ക് അനുസരിച്ചാണ് ജോലി ചെയ്തിരുന്നതെന്നും ആവശ്യമായ എല്ലാ രേഖകളും അക്രഡിറ്റേഷനുകളും വിസയും കൈവശമുണ്ടെന്നും ഫ്രാൻസിസ് വിശദീകരിച്ചു. അതിർത്തികളിൽ പോലും റിപ്പോർട്ടിങ്ങിനായി നേരത്തേ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്ന കാര്യവും അദ്ദേഹം ഓർമപ്പെടുത്തി. ഇന്ത്യക്കാരിയെ ആണ് ​ഫ്രാൻസിസ് വിവാഹം കഴിച്ചത്. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ(ഒ.സി.ഐ) വിസയിലാണ് ഇന്ത്യയിൽ താമസിച്ചിരുന്നത്. തന്റെ കുടുംബത്തെ ബാധിക്കുന്ന കാര്യം കൂടിയാണ് വർക് പെർമിറ്റ് റദ്ദാക്കിയത്. ഇന്ത്യയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് താൻ. എന്റെ രണ്ടാമത്തെ ജൻമഭൂമിയാണ് ഇന്ത്യ. ജോലിയില്ലാതെ വരുമാനമുണ്ടാകില്ല. ഒരു വിശദീകരണം പോലും നൽകാതെയാണ് എന്റെ കുടുംബത്തെ ഇന്ത്യയിൽ നിന്ന് പുറത്താക്കിയത്. ഒരു കാരണവും ബോധിപ്പിക്കാതെ ഒരു ദിവസവും കുടുംബ​ത്തെ വേരോടെ നാടുകടത്തിയിരിക്കുകയാണ്.-​ഫ്രാൻസിസ് പറഞ്ഞു.

നാലുമാസത്തിനിടെ രാജ്യം വിടാൻ നിർബന്ധിതനായ രണ്ടാമത്തെ ഫ്രഞ്ച് മാധ്യമപ്രവർത്തകനാണ് ഫ്രാൻസിസ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തൊഴിൽ പെർമിറ്റ് പുതുക്കി നൽകാത്തതിനെ തുടർന്ന് വനേസ ഡോഗ്നക് രാജ്യം വിട്ടത്. രണ്ടുവർഷത്തിനിടെ ഇത്തരത്തിൽ ചുരുങ്ങിയ അഞ്ചു മാധ്യമപ്രവർത്തകർ ഇന്ത്യയിൽ ജോലിചെയ്യുന്നതിന് വിലക്ക് നേരിട്ടതായി സി.പി.ജെ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യാപിതാവിനെ ക്രൂരമായി മർദിച്ച ശേഷം ഒന്നുമറിയാത്ത പെരുമാറ്റം, ആശുപത്രിയിലും കൊണ്ടുപോയി; കുടുങ്ങിയത് മരണശേഷം

Next Post

‘ഊര്’ മാറ്റി പുതിയ പേരുകൾ നിർദേശിക്കുന്നത് ആദിവാസി ജീവിതത്തിന് മേലുള്ള കടന്നുകയറ്റം’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഊര്’ മാറ്റി പുതിയ പേരുകൾ നിർദേശിക്കുന്നത് ആദിവാസി ജീവിതത്തിന് മേലുള്ള കടന്നുകയറ്റം’

‘ഊര്’ മാറ്റി പുതിയ പേരുകൾ നിർദേശിക്കുന്നത് ആദിവാസി ജീവിതത്തിന് മേലുള്ള കടന്നുകയറ്റം’

ജനം ആഗ്രഹിച്ചത് കെ.കെ. ശൈലജ മുഖ്യമന്ത്രിയാകാൻ; ശൈലജയെ ഡൽഹിക്ക് വിടരുതെന്ന ചിന്ത വോട്ടുകൾ നഷ്ടമാക്കി

ജനം ആഗ്രഹിച്ചത് കെ.കെ. ശൈലജ മുഖ്യമന്ത്രിയാകാൻ; ശൈലജയെ ഡൽഹിക്ക് വിടരുതെന്ന ചിന്ത വോട്ടുകൾ നഷ്ടമാക്കി

ഓപറേഷന്‍ ലൈഫ്: രണ്ട് ദിവസം കൊണ്ട് 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു

ഓപറേഷന്‍ ലൈഫ്: രണ്ട് ദിവസം കൊണ്ട് 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു

യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ച നരേന്ദ്രമോദി ചോദ്യ പേപ്പർ ചോർച്ച തടയാത്തത് എന്തുകൊണ്ട്; യു.ജി.സി ​നെറ്റ് വിവാദത്തിൽ രാഹുൽ ഗാന്ധി

യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ച നരേന്ദ്രമോദി ചോദ്യ പേപ്പർ ചോർച്ച തടയാത്തത് എന്തുകൊണ്ട്; യു.ജി.സി ​നെറ്റ് വിവാദത്തിൽ രാഹുൽ ഗാന്ധി

വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പോലും മാസപ്പടി വാങ്ങി; ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ

വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പോലും മാസപ്പടി വാങ്ങി; ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021