• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘യൂണിഫോമി’ൽ ഹിന്ദുക്കളും ഉൾപ്പെടുന്നുണ്ടോ?; ഏകീകൃത സിവിൽ കോഡിൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കപിൽ സിബൽ

by Web Desk 04 - News Kerala 24
June 29, 2023 : 8:58 pm
in India, News
Reading Time: 1 min read
0
A A
0
‘യൂണിഫോമി’ൽ ഹിന്ദുക്കളും ഉൾപ്പെടുന്നുണ്ടോ?; ഏകീകൃത സിവിൽ കോഡിൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കപിൽ സിബൽ

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുൻ കേന്ദ്ര നിയമമന്ത്രി കപിൽ സിബൽ. “യൂണിഫോം” എങ്ങനെയാണെന്നും ഹിന്ദുക്കളെയും ഗോത്രവർഗക്കാരെയും വടക്കുകിഴക്കൻ പ്രദേശങ്ങളിലുള്ളവരെയും ഇത് ഉൾക്കൊള്ളുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഒൻപത് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ എന്തുകൊണ്ടാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സർക്കാർ തീവ്ര ശ്രമം നടത്തുന്നത് എന്ന് രാജ്യസഭ എം.പി കൂടിയായ കപിൽ സിബൽ ചോദിച്ചു.

“പ്രധാനമന്ത്രി ഏകീകൃത സിവിൽ കോഡ് എന്ന ആവശ്യത്തെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നു. മുസ്‌ലിംങ്ങളെ പ്രകോപിപ്പിക്കാൻ കോൺഗ്രസ്‌ ഈ വിഷയം മുതലെടുക്കുകയാണ് എന്ന് പ്രസ്താവിക്കുന്നു. ചോദ്യങ്ങൾ ഇതാണ് : 1) ഒൻപത് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ എന്തിന്? 2) നിങ്ങളുടെ ‘യൂണിഫോം’ എത്രത്തോളമാണ്? അത് ഹിന്ദുക്കളെയും, ഗോത്രവർഗങ്ങളെയും, വടക്കുകിഴക്കൻ പ്രദേശങ്ങളെയും ഉൾപ്പെടുത്തുന്നുണ്ടോ. 3) എല്ലാ ദിവസവും നിങ്ങളുടെ പാർട്ടി മുസ്ലിംകളെ വേട്ടയാടുന്നുണ്ട്. എന്തുകൊണ്ട് ?”- കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.

-വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും അംഗീകൃത മത സംഘടനകളിൽ നിന്നും ജൂൺ 14ന് ലോ കമ്മീഷൻ അഭിപ്രായങ്ങൾ ക്ഷണിച്ചിരുന്നു. മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ലാത്ത രാജ്യത്തെ എല്ലാ പൗരന്മാർക്കുമുള്ള ഒരു പൊതു നിയമം എന്നാണ് യൂണിഫോം സിവിൽ കോഡ് അർഥമാക്കുന്നത്. അനന്തരാവകാശം, ദത്തെടുക്കൽ, പിന്തുടർച്ചാവകാശം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത നിയമങ്ങളും ഈ നിയമത്തിന് കീഴിൽ വരും.

ഏകീകൃത സിവിൽ കോഡിനായി ശക്തമായി വാദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നായിരുന്നു ചൊവ്വാഴ്ച ഭോപ്പാലിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്. യൂണിഫോം സിവിൽ കോഡ് വിഷയം മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപിപ്പിക്കാനും പ്രതിപക്ഷം ആയുധമാക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടുത്ത മാസം ഡെങ്കിപ്പനിക്കേസുകൾ രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്

Next Post

പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് റിസൽട്ട് ജൂലൈ ഒന്നിന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് റിസൽട്ട് ജൂലൈ ഒന്നിന്

പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് റിസൽട്ട് ജൂലൈ ഒന്നിന്

ഓപ്പറേഷൻ തിയേറ്ററിലെ ഹിജാബ് ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്, കത്തെങ്ങനെ പുറത്തായെന്ന് അന്വേഷിക്കണം

ഓപ്പറേഷൻ തിയേറ്ററിലെ ഹിജാബ് ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്, കത്തെങ്ങനെ പുറത്തായെന്ന് അന്വേഷിക്കണം

ഇനിയും നേരം വെളുക്കാത്തവർക്ക്; ഇന്നിംഗ്സ് ആരംഭിച്ചിട്ടേയുള്ളു: കൃഷ്ണകുമാർ

ഇനിയും നേരം വെളുക്കാത്തവർക്ക്; ഇന്നിംഗ്സ് ആരംഭിച്ചിട്ടേയുള്ളു: കൃഷ്ണകുമാർ

ബിർഷുവിന്‌ ‘കോടി’ക്കരുതലുമായി പൊലീസ്‌

ബിർഷുവിന്‌ ‘കോടി’ക്കരുതലുമായി പൊലീസ്‌

കെ കെ ഷാഹിനയ്ക്ക് അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം

കെ കെ ഷാഹിനയ്ക്ക് അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021