• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനെതിരെ ഗുരുതര ആരോപണം

by Web Desk 06 - News Kerala 24
July 21, 2023 : 1:23 pm
in India, News
Reading Time: 1 min read
0
A A
0
സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനെതിരെ ഗുരുതര ആരോപണം

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനെതിരെ ഗുരുതര ആരോപണം. ജൂൺ 12ന് അക്രമം നേരിട്ട സ്ത്രീകൾക്ക് വേണ്ടി പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അവഗണിച്ചതായി റിപ്പോർട്ട്. നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷനും ആക്ടിവിസ്റ്റുകളും എൻ‌സി‌ഡബ്ല്യുവിന് അയച്ച മെയിലിന്റെ ചിത്രങ്ങൾ സഹിതം ‘ഇന്ത്യ ടുഡേ’ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.മെയ് ആദ്യവാരത്തിൽ നടന്ന അതിക്രൂരമായ സംഭവത്തിന്റെ വീഡിയോ ബുധനാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇന്റർനെറ്റിനുള്ള വിലക്ക് പിൻവലിച്ചതിന് പിന്നാലെയാണ് ദൃശ്യം പുറത്ത് വന്നത്. രണ്ട് സ്ത്രീകളോട് പൈശാചികമായ രീതിയിൽ ആൾക്കൂട്ടം പെരുമാറുന്നതിന്റെ വീഡിയോ രാജ്യമാകെ പ്രചരിച്ചതിന് പിന്നാലെ പൊലീസും ഭരണസംവിധാനങ്ങളും അനങ്ങിതുടങ്ങി. കേസ് രജിസ്റ്റർ ചെയ്ത് 70 ആം ദിവസം ആദ്യ അറസ്റ്റ്. അതിക്രമവുമായി ബന്ധപ്പെട്ട് നിലവിൽ നാല് പേർ കസ്റ്റഡിയിൽ. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയക്കുകയും ചെയ്തു.

എന്നാൽ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇപ്പോൾ പ്രതിക്കൂട്ടിലാണ്. കാരണം, ജൂണ് 12ന് പരാതിയായി വനിതാ കമ്മീഷനുമുന്നിൽ വിഷയം കൊണ്ടുവന്നിട്ടും അവഗണിക്കുകയായിരുന്നുവെന്നാണ് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ടിൽ പറയുന്നത്. മണിപ്പൂർ ട്രൈബൽ അസോസിയേഷനെ കൂടാതെ രണ്ട് ആക്ടിവിസ്റ്റുകളും പരാതി മെയിൽ വഴി അയച്ചിരുന്നു. എന്നാൽ, എൻസിഡബ്ല്യുവിൽ നിന്ന് ഇവർക്ക് പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് വീഡിയോ വൈറലായി, വൻ പ്രതിഷേധം ഉയർന്നതോടെയാണ് വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ടത്.

അതേസമയം കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ വിവസ്ത്രരാക്കി അപമാനിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത ആൾക്കൂട്ടം യുവതികളിലൊരാളുടെ സഹോദരനെയും കൊലപ്പെടുത്തിയതായാണ് വിവരം. വ്യാജവീഡിയോയിൽ പ്രകോപിതരായ ആൾക്കൂട്ടം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന സംഘത്തിൽ നിന്നാണ് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയത് എന്നാണ് റിപ്പോർട്ട്. പിതാവും അതിക്രമത്തിനിരയായ യുവതിയും സഹോദരനും മറ്റൊരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. അക്രമികളിൽ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ പൊലീസ് കണ്ടെത്തുന്നത്.

പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ തന്നെ ആൾക്കൂട്ടം ഇവരെ വളയുകയും കൂട്ടത്തിലെ സ്ത്രീകളെ പിടികൂടാൻ ശ്രമിക്കുകയുമായിരുന്നു. സഹോദരിയെ സംരക്ഷിക്കാൻ ശ്രമിച്ച 19-കാരനെ പൊലീസിന് മുന്നിലിട്ട് തന്നെ അക്രമികൾ കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ സ്ത്രീകളിലൊരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. മേയ് 18ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഹീനകൃത്യത്തിൽ പങ്കാളികളായ ആരെയും കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പൊലീസിനായില്ല. ഒടുവിൽ യുവതികളെ നഗ്നരാക്കി നടത്തുന്ന വീഡിയോ കൃത്യം നടന്ന് മാസങ്ങൾക്ക് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് പൊലീസ് ഉണർന്നു പ്രവർത്തിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂര്‍ കലാപത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം; പ്രതിപക്ഷ ബഹളത്തില്‍ ഇരു സഭകളും സ്തംഭിച്ചു

Next Post

ചെങ്ങന്നൂരില്‍ നിന്ന് അര മണിക്കൂറില്‍ പമ്പയിലെത്താം, 60 ശതമാനവും ആകാശപാതയുള്ള റെയില്‍ പദ്ധതി, സര്‍വ്വേ ഉടന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചെങ്ങന്നൂരില്‍ നിന്ന് അര മണിക്കൂറില്‍ പമ്പയിലെത്താം, 60 ശതമാനവും ആകാശപാതയുള്ള റെയില്‍ പദ്ധതി, സര്‍വ്വേ ഉടന്‍

ചെങ്ങന്നൂരില്‍ നിന്ന് അര മണിക്കൂറില്‍ പമ്പയിലെത്താം, 60 ശതമാനവും ആകാശപാതയുള്ള റെയില്‍ പദ്ധതി, സര്‍വ്വേ ഉടന്‍

‘മണിപ്പൂരിൽ നടപടിയെടുക്കാൻ വീഡിയോ വൈറലാകേണ്ടി വന്നു, ഒരു ന്യായീകരണത്തിനും അടിസ്ഥാനമില്ല’: പ്രിയങ്ക ചോപ്ര

'മണിപ്പൂരിൽ നടപടിയെടുക്കാൻ വീഡിയോ വൈറലാകേണ്ടി വന്നു, ഒരു ന്യായീകരണത്തിനും അടിസ്ഥാനമില്ല': പ്രിയങ്ക ചോപ്ര

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു; തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെയിലേക്ക് അയച്ചു

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു; തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെയിലേക്ക് അയച്ചു

സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യം: രോഷമുയരുന്നു, മണിപ്പൂരിൽ സ്ഥിതി വഷളാകുമെന്ന് ഭീതി, ജാഗ്രത

സ്ത്രീകളെ നഗ്നരാക്കി നടത്തി, എഫ്ഐആർ ഇട്ട് രണ്ടുമാസത്തിന് ശേഷം മാത്രം അറസ്റ്റ്, മണിപ്പൂരിൽ വീണ്ടും സംഘർഷ സാധ്യത

തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍…

തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021