• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍…

by Web Desk 06 - News Kerala 24
July 21, 2023 : 2:01 pm
in Health, News
Reading Time: 1 min read
0
A A
0
തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍…

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ബ്രെയിൻ അഥവാ മസ്തിഷ്കം. മസ്തിഷ്കം ശരിയായി പ്രവർത്തിക്കാനും ആരോഗ്യകരമായി നിലനിൽക്കാനും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കുമെന്നും അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുമെന്നും ആണ് പഠനങ്ങള്‍ പറയുന്നത്.  വേണ്ടത്ര പോഷകങ്ങൾ അടങ്ങിയിട്ടില്ലാത്ത ഭക്ഷണരീതി പിന്തുടർന്നവരിൽ  ഓർമശക്തി കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തിയതായും പഠനങ്ങള്‍ പറയുന്നു. തലച്ചോറിന്‍റെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

  • ഒന്ന്…
  • ഫാറ്റി ഫിഷ് ആണ് ആദ്യമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഡിമെൻഷ്യ, അൽഷിമേഴ്സ് രോഗം, ഓർമ്മക്കറവ് എന്നിവയ്ക്കുള്ള അപകടസാധ്യത കുറയ്ക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
  • രണ്ട്…
  • മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
  • മൂന്ന്…
  • തൈര് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. അതിനാല്‍ തന്നെ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും.
  • നാല്…
  • ചീരയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, പ്രോട്ടീന്‍, മഗ്നീഷ്യം, വിറ്റാമിന്‍ ബി, സി തുടങ്ങിയവ അടങ്ങിയ ചീര തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ കഴിക്കുന്നത് നല്ലതാണ്.
  • അഞ്ച്…
  • ബ്ലൂബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് കഴിക്കാവുന്ന ഫലമാണ്.
  • ആറ്…
  • മത്തങ്ങയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ എ, ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ മത്തങ്ങ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
  • ഏഴ്…
  • പയർവർഗങ്ങളും ബീൻസും കുട്ടികള്‍ക്ക് നല്‍കുന്നത് അവരുടെ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. മഗ്നീഷ്യം, സിങ്ക്, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ, ഫോളേറ്റ് എന്നിവയുൾപ്പെടെ തലച്ചോറിന്‍റെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പയർവർഗങ്ങളും ബീൻസും.
  • എട്ട്…
  • തക്കാളിയാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയിൽ കാണപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ഡിമെൻഷ്യ, അൽഷിമേഴ്‌സ് എന്നിവയില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
  • ഒമ്പത്…
  • ഡാര്‍ക്ക് ചോക്ലേറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവയും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
  • പത്ത്…
  • നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീകളെ നഗ്നരാക്കി നടത്തി, എഫ്ഐആർ ഇട്ട് രണ്ടുമാസത്തിന് ശേഷം മാത്രം അറസ്റ്റ്, മണിപ്പൂരിൽ വീണ്ടും സംഘർഷ സാധ്യത

Next Post

ചിക്കന്‍ വീണ് പൊള്ളലേറ്റു, എട്ട് വയസുകാരിക്ക് 6.5 കോടി നഷ്ടപരിഹാരവുമായി മക്ഡൊണാള്‍ഡ്സ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മക് ഡൊണാൾഡ് ഓഫീസുകൾ അടച്ചുപൂട്ടുന്നു; പിരിച്ചുവിടൽ നടപടിയുടെ തുടക്കമെന്ന് സൂചനകൾ

ചിക്കന്‍ വീണ് പൊള്ളലേറ്റു, എട്ട് വയസുകാരിക്ക് 6.5 കോടി നഷ്ടപരിഹാരവുമായി മക്ഡൊണാള്‍ഡ്സ്

ഫേസ്ബുക്ക് റീല്‍സിനായി വീഡിയോ ടാബും എഡിറ്റിങ് ടൂളും; പുതിയ അപ്‌ഡേറ്റുമായി മെറ്റ

ഫേസ്ബുക്ക് റീല്‍സിനായി വീഡിയോ ടാബും എഡിറ്റിങ് ടൂളും; പുതിയ അപ്‌ഡേറ്റുമായി മെറ്റ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

മദ്യ ലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചയാള്‍ അറസ്റ്റില്‍

അഞ്ച് വർഷത്തിനിടെ മോദി വിദേശ യാത്രക്ക് ചെലവിട്ടത് 254.87 കോടി രൂപ

അഞ്ച് വർഷത്തിനിടെ മോദി വിദേശ യാത്രക്ക് ചെലവിട്ടത് 254.87 കോടി രൂപ

‘ഒരു വധുവിന് രണ്ട് വരൻമാര്‍’, വിവാഹ പരസ്യം ചര്‍ച്ചയാകുന്നു

'ഒരു വധുവിന് രണ്ട് വരൻമാര്‍', വിവാഹ പരസ്യം ചര്‍ച്ചയാകുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021